HOME
DETAILS
MAL
സ്കൂളുകളില്‍ മലയാളം നിര്‍ബന്ധമാക്കുന്നതില്‍ ഭാഷാ ന്യൂനപക്ഷങ്ങളെ ഒഴിവാക്കണം: കെ. സുരേന്ദ്രന്
backup
May 16 2017 | 20:05 PM
കാസര്‍കോട്: സ്കൂളുകളില്‍ മലയാളം നിര്‍ബന്ധമാക്കുന്നതില്‍ കന്നട ഭാഷ ന്യൂനപക്ഷങ്ങളെ ഒഴിവാക്കണമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്. ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍ മലയാളം നിര്‍ബന്ധമാക്കാനാണ് സര്‍ക്കാര്‍ നിയമം കൊണ്ടുവന്നത്. എന്നാല്‍ അത്തരം സ്കൂളുകളില്‍ കന്നട പഠിപ്പിക്കാനുള്ള നിയമം കൊണ്ടു വരണം. ഭാഷാ ന്യൂനപക്ഷങ്ങളുടെ മേല്‍ മലയാളം അടിച്ചേല്പ്പിക്കുന്നതു ശരിയല്ല. ഭരണഘടന അനുശാസിക്കുന്ന ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശത്തെയാണ് ഇടതുമുന്നണി സര്‍ക്കാര്‍ കവര്‍ന്നെടുക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."