HOME
DETAILS

കുന്നത്തുനാട് നിലം നികത്തല്‍: കര്‍ശന നിലപാടുമായി റവന്യൂ മന്ത്രി

  
backup
June 13 2019 | 17:06 PM

%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%95%e0%b4%a4%e0%b5%8d

 

തിരുവനന്തപുരം: കുന്നത്തുനാട് നിലംനികത്തലുമായി ബന്ധപ്പെട്ട് കര്‍ശന നിലപാടുമായി റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍. വിഷയത്തില്‍ താനറിയാതെ ഒരു ഫയലും നീങ്ങരുതെന്ന് മന്ത്രി റവന്യൂ സെക്രട്ടറിക്ക് രേഖാമൂലം നിര്‍ദേശം നല്‍കി. എ.ജി നല്‍കിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍, സ്ഥലം മണ്ണിട്ട് നികത്തുന്നതിന് താനറിയാതെ ഉത്തരവ് ഇറക്കിയതിലെ അതൃപ്തിയും മന്ത്രി ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. റവന്യൂമന്ത്രിയുടെ ഓഫിസ് അറിയാതെ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ട് ഇതുസംബന്ധിച്ച ഫയലുകള്‍ നീക്കുന്നുവെന്ന ആരോപണം നിലനില്‍ക്കുമ്പോഴാണ് റവന്യൂമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്. നേരത്തേ കുന്നത്തുനാട് വില്ലേജിലെ 15 ഏക്കര്‍ നിലം മണ്ണിട്ട് നികത്താനുള്ള റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ നീക്കം എറണാകുളം ജില്ലാ കലക്ടര്‍ ഇടപെട്ട് തടഞ്ഞിരുന്നു.


ഇതിനിടയിലാണ് ഈ വിഷയത്തില്‍ താനറിയാതെ തീരുമാനങ്ങള്‍ എടുക്കരുതെന്ന് കാണിച്ച് റവന്യൂ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണുവിന് മന്ത്രി നിര്‍ദേശം നല്‍കിയത്. മന്ത്രിക്ക് പിന്തുണയുമായി കാനം രാജേന്ദ്രനും രംഗത്തെത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  5 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  5 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  6 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  7 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  7 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  7 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  7 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  7 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  8 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  8 hours ago