ആയഞ്ചേരിയില്‍ പുഴുവരിച്ച മാംസം പിടികൂടി
ആയഞ്ചേരി: മത്സ്യമാര്‍ക്കറ്റിന് സമീപത്തെ ഇറച്ചിക്കടകളില്‍ സൂക്ഷിച്ച പഴകിയ മാംസം പഞ്ചായത്ത് ആരോഗ്യ വകുപ്പ് അധികൃതര്‍ പിടികൂടി. ഫ്രീസറുകളില്‍ സൂക്ഷിച്ച മാംസം ദുര്‍ഗന്ധംവമിച്ച് പുഴുവരിച്ച നിലയിലായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഹെല്‍ത്ത് സ്ക്വാഡും പൊലിസുമാണ് മാംസം കസ്റ്റഡിയിലെടുത്തത്.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അടച്ചിട്ടമുറിയില്‍ സൂക്ഷിച്ച ദുര്‍ഗന്ധംവമിക്കുന്ന അറവുമാലിന്യങ്ങളും കണ്ടെത്തി. മാലിന്യങ്ങള്‍ കടയുടമകളെ കൊണ്ട് ശാസ്ത്രീയമായി സംസ്കരിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് കടകള്‍ അധികൃതര്‍ അടച്ചുപൂട്ടി. കൊല്ല്യോട്ട് ബാബു, പറമ്പത്ത് റസാഖ്, സൂപ്പി എന്നിവരുടെ ഉടമസ്ഥതയിലുള്ള കടകളാണ് അടച്ചുപൂട്ടിയത്. മത്സ്യമാര്‍ക്കറ്റിന് ചുറ്റുമായി ആറോളം അറവുശാലകളാണ് പ്രവര്‍ത്തിക്കുന്നത്. നിയമ ലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരേ നടപടി തുടരുമെന്ന് പഞ്ചായത്ത് ആരോഗ്യ വിഭാഗം അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."