ഷംസീറിനെതിരേ നടപടിയില്ലെങ്കില്‍ നിയമം കൈയിലെടുക്കും: കെ. സുധാകരന്‍
തലശ്ശേരി: വടകര ലോക്‌സഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്ന സി.ഒ.ടി നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ എ.എന്‍ ഷംസീര്‍ എം.എല്‍.എക്കെതിരേ പൊലിസ് നടപടി ഉണ്ടായില്ലെങ്കില്‍ കോണ്‍ഗ്രസുകാര്‍ നിയമം കൈയിലെടുക്കുമെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ. സുധാകരന്‍ എം.പി.
സംഭവത്തില്‍ ഷംസീറിന് പങ്കുണ്ടെന്ന് മൊഴി നല്‍കിയിട്ടും പൊലിസ് അദ്ദേഹത്തെ സംരക്ഷിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. നസീര്‍ വധശ്രമക്കേസില്‍ ഷംസീറിനെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി നടത്തിയ ഏകദിന ഉപവാസ സമരത്തെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു സുധാകരന്‍. ഈ സമരം അവസാനത്തേതാണെന്ന് സി.പി.എമ്മും പൊലിസും കരുതേണ്ട. കൊല്ലാന്‍ ശ്രമിച്ചവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണം. അതിന് ഏതറ്റം വരെയും പോകാന്‍ കോണ്‍ഗ്രസ് തയാറാണ്. പൊലിസ് സി.പി.എമ്മിന്റെ ഏറാന്മൂളികളാകുന്ന സാഹചര്യം കൈയും കെട്ടി നോക്കിയിരിക്കില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."