മോഷ്ടിച്ച ബൈക്ക് പുഴയില്‍ ഉപേക്ഷിച്ച നിലയില്‍
വെണ്ണിയോട്: മോഷണം പോയ ബൈക്ക് പുഴയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഹോമിയോ ഡിസ്പന്‍സറിക്കു സമീപമാണ് ബൈക്ക് കണ്ടെത്തിയത്. ബൈക്കുമായി പുഴയില്‍ ചാടിയെന്ന സംശയത്തെ തുടര്‍ന്ന് നാട്ടുകാരും വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സും തിരച്ചില്‍ ആരംഭിച്ചിരുന്നു. പിന്നീട് നടന്ന വിശദപരിശോധനയില്‍ രണ്ടാഴ്ച മുന്‍പ് വെള്ളമുണ്ട സ്റ്റേഷന്‍ പരിധിയില്‍ നിന്ന് മോഷണം പോയ ബൈക്കാണിതെന്ന് പൊലിസ് സ്ഥിരീകരിക്കുകയായിരുന്നു.
പ്രദേശത്ത് സമീപകാലത്തായി മോഷ്ടാക്കളുടെ ശല്യം രൂക്ഷമാണെന്നും നിരവധി മോഷണങ്ങള്‍ ഇതിനകം നടന്നിട്ടുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.
കഴിഞ്ഞ രണ്ടാഴ്ചക്കിടെ നിരവധി മോഷണശ്രമങ്ങളാണ് ഈ പ്രദേശത്ത് അരങ്ങേറിയത്. അധികവും ഇരുചക്രവാഹനങ്ങളാണ് മോഷണത്തിനിരയായത്. കഴിഞ്ഞയാഴ്ച ഇവിടെ നിന്നും മോഷ്ടിച്ച ബൈക്കുമായി പോകുന്നതിനിടെ നിരവില്‍ പുഴയില്‍ വെച്ച് പൊലിസ് ചെക്കിങിനിടെ ബൈക്ക് ഉപേക്ഷിച്ച് മോഷ്ടാവ് ഓടി മറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."