HOME
DETAILS
MAL
കാര്‍ട്ടൂണ്‍ വിവാദം: അക്കാദമി സെക്രട്ടറിക്ക് വധഭീഷണി
backup
June 13 2019 | 17:06 PM
തൃശൂര്‍: കാര്‍ട്ടൂണ്‍ വിവാദവുമായി ബന്ധപ്പെട്ട് കേരള ലളിതകലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന് വധഭീഷണി. ഫോണില്‍ വിളിച്ചാണ് വധഭീഷണി മുഴക്കിയത്. കത്തോലിക്ക സഭയുടെ പ്രതിനിധി എന്ന് പറഞ്ഞാണ് ഫോണ്‍ വിളിയെത്തിയത്.
ഇരുപത് മിനുട്ടോളം അസഭ്യമായി സംസാരിക്കുകയും തുടര്‍ന്ന് വധഭീഷണി മുഴക്കുകയും ചെയ്തതായി സെക്രട്ടറി പറഞ്ഞു.
ഫ്രാങ്കോ മുളയ്ക്കലിനെ പരാമര്‍ശിക്കുന്ന കാര്‍ട്ടൂണിന് അവാര്‍ഡ് കൊടുത്തതിന്റെ പേരില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വിവാദം ഉയര്‍ന്നിരുന്നു. വധഭീഷണി മുഴക്കിയ ആളുടെ ഫോണ്‍ നമ്പര്‍ സഹിതം തൃശൂര്‍ ഈസ്റ്റ് പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."