നീറ്റ് പരീക്ഷയില്‍ സംഭവിച്ചത് സാംസ്കാരിക കേരളത്തിന് അപമാനം: സി.കെ.എം സ്വാദിഖ് മുസ്ലിയാര്
ചെറുവത്തൂര്‍: നീറ്റ് പരീക്ഷയില്‍ വിദ്യാര്‍ഥിനികളോട് സ്വീകരിച്ച പെരുമാറ്റ രീതി സാംസ്കാരിക കേരളത്തിന് അപമാനവും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതുമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷറര്‍ സി.കെ.എം സ്വാദിഖ് മുസ്ലിയാര്. കോട്ടപ്പള്ളി വലിയ്യുല്ലാഹി മഖാമിന്റെ കീഴില്‍ അഞ്ചു ദിവസമായി നടന്ന സ്വലാത്ത് വാര്‍ഷികത്തിനും മത പ്രഭാഷണ പരമ്പരയ്ക്കും സമാപനം കുറിച്ചു നടന്ന മജ്ലിസുന്നൂറും ബറാഅത്ത് സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ഉപാധ്യക്ഷന്‍ എം.ടി മുസ്ത്വഫ അശ്റഫി കക്കുപ്പടി മുഖ്യ പ്രഭാഷണം നടത്തി.
സയ്യിദ് നജ്മുദ്ദിന്‍ പൂക്കോയ തങ്ങള്‍ മജ്ലിസുന്നൂറിനും സമാപന പ്രാര്‍ഥനക്കും നേതൃത്വം നല്കി. കാടങ്കോട് മുദരിസ് ഉമര്‍ ഫൈസി റബ്ബാനി, കോട്ടക്കാല്‍ ഖത്തീബ് നാഫിഅ് കമാലി, യാസിര്‍ ഫൈസി, സ്വാലിഹ് ഫൈസി, ഫാസില്‍ ഫൈസി, ഹംസ മുസ്ലിയാര്, മുഹമ്മദാലി മുസ്ലിയാര്, നാസര്‍ ഫൈസി, ടി.കെ.സി അബ്ദുല്‍ ഖാദര്‍ ഹാജി, ടി.സി കുഞ്ഞബ്ദുല്ല ഹാജി, പി.പി മുസ്തഫ, അബ്ദുല്‍ ഖാദര്‍ ഹാജി, സി.കെ.പി യൂസുഫ് ഹാജി, സി. മഹമ്മൂദ്, തവക്കല്‍ ഇബ്രാഹീം ഹാജി, എം. യൂസുഫ്, ലത്തീഫ് ഹാജി, എ.സി മുഹമ്മദ് കുഞ്ഞി ഹാജി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."