ഓര്‍ഡര്‍ ചെയ്യൂ... വീട്ടിലെത്തും, കുടുംബശ്രീ ഉത്സവ് ഇന്നുമുതല്‍
തിരുവനന്തപുരം: കുടുംബശ്രീ ഉല്‍പന്നങ്ങളുടെ പ്രചരണാര്‍ഥം കുടുംബശ്രീയുടെ ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ സംഘടിപ്പിക്കുന്ന കുടുംബശ്രീ ഉത്സവ് ഇന്നുമുതല്‍. മന്ത്രി എ.സി മൊയ്തീന്‍ മേള ഉദ്ഘാടനം ചെയ്യും. ഇന്നുമുതല്‍ 19 വരെയാണ് മെഗാ ഡിസ്‌കൗണ്ട് ഓണ്‍ലൈന്‍ മേള.
കുടുംബശ്രീയുടെ സ്വന്തം ഓണ്‍ലൈന്‍ വിപണന പോര്‍ട്ടലിലൂടെ ംംം.സൗറൗായമവെൃലലയമ്വമമൃ.രീാ വന്‍ വിലക്കുറവിലും, ലാഭത്തിലും ഗുണനിലവാരമുള്ള ഉല്‍പന്നങ്ങള്‍ സ്വന്തമാക്കാം. 200 രൂപയ്ക്ക് മുകളില്‍ ഉല്‍പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഇന്ത്യയിലെവിടെയും ഡെലിവറി ചാര്‍ജ് ഇല്ലാതെ എത്തിച്ചു നല്‍കും. അറുന്നൂറിലേറെ ഉല്‍പന്നങ്ങള്‍ക്ക് 40 ശതമാനം വരെ ഡിസ്‌കൗണ്ട് ഉണ്ട്.ആയിരം രൂപയ്ക്കു മുകളില്‍ വാങ്ങിയാല്‍ 10 ശതമാനം അധിക ഡിസ്‌കൗണ്ടും 3000 രൂപക്ക് മുകളില്‍ വാങ്ങുന്നവര്‍ക്ക് പ്രത്യേക ഡിസ്‌കൗണ്ടും നല്‍കും. ആദ്യം ഉല്‍പന്നങ്ങള്‍ വാങ്ങുന്ന 100 പേര്‍ക്ക് 10 ശതമാനം അധിക ഡിസ്‌കൗണ്ടും ആദ്യ 200 പേര്‍ക്ക് അഞ്ച് ശതമാനം ഡിസ്‌കൗണ്ടും ലഭിക്കും. ഡിസ്‌കൗണ്ടുകള്‍ക്ക് പുറമെ സമ്മാനക്കൂപ്പണും ഉണ്ടാകും.
കരകൗശല വസ്തുക്കള്‍, വിവിധ തരം അച്ചാറുകള്‍, സ്‌ക്വാഷ്, ചിപ്‌സ്, കറിപൗഡര്‍, കൊണ്ടാട്ടം, ട്രൈബല്‍ ഉല്‍പ്പന്നങ്ങള്‍, ബാംബൂ പ്രൊഡക്റ്റ്‌സ്, ഹെര്‍ബല്‍ പ്രോഡക്റ്റ്‌സ്, സോപ്പ് ആന്‍ഡ് ടോയ്‌ലറ്ററീസ്, ടോയ്‌സ്, ജ്വല്ലറി, ബാഗുകള്‍, വസ്ത്രങ്ങള്‍, കുടകള്‍, മാസ്‌ക് എന്നിവയെല്ലാം ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."