മൂല്യബോധമുള്ള സമൂഹത്തെ സൃഷ്ടിച്ചതില്‍ മദ്‌റസകള്‍ വഹിച്ച പങ്ക് നിസ്തുലം: ജിഫ്‌രി തങ്ങള്‍
മലപ്പുറം: മൂല്യബോധമുള്ള സമൂഹത്തിന്റെ സൃഷ്ടിപ്പിന് മദ്‌റസ പ്രസ്ഥാനം വഹിച്ച പങ്ക് നിസ്തുലമാണെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. നേരറിവ്, നല്ല നാളേക്ക് എന്ന പ്രമേയത്തില്‍ മദ്‌റസാ അധ്യയന വര്‍ഷാരംഭത്തോടനുബന്ധിച്ചു സമസ്ത കേരളാ ജംഇയ്യത്തുല്‍ മുഅല്ലമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ നടത്തുന്ന മിഹ്‌റജാനുല്‍ ബിദായ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വലിയ ദൗത്യമാണ് മദ്‌റസാ അധ്യാപകര്‍ ഏറ്റെടുത്തിരിക്കുന്നത്. മൂല്യബോധമുള്ള തലമുറയെ വാര്‍ത്തെടുക്കേണ്ടത് മതരംഗത്ത് പ്രവര്‍ത്തിക്കുന്ന അധ്യാപകരാണ്.കഴിഞ്ഞ കാലങ്ങളില്‍ മദ്‌റസകളും മതാധ്യാപകരും ഈ കര്‍ത്തവ്യം ഭംഗിയായി നിര്‍വഹിച്ചു പോന്നിട്ടുണ്ട്. അതാണ് കേരളക്കരയില്‍ മതബോധമുള്ള തലമുറയുടെ വളര്‍ച്ച സാധ്യമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
പെരിന്തല്‍മണ്ണ പുത്തനങ്ങാടി മൂച്ചിക്കല്‍ ഹിദായത്തുസ്വിബിയാന്‍ മദ്‌റസയില്‍ നടന്ന പരിപാടിയില്‍ സമസ്ത ജന. സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷനായി. മതപഠന മേഖലയെ ഉന്നതങ്ങളിലെത്തിക്കുന്നതില്‍ ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.
കെ.കെ.സി.എം തങ്ങള്‍ വഴിപ്പാറ, കൊടക് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, എം.എ ചേളാരി, സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, മുഹമ്മദലി ഫൈസി കോട്ടോപാടം, ഹാഫിള് സിറാജുദ്ധീന്‍ ഖാസിമി പത്തനാപുരം, ഹുസൈന്‍ കുട്ടി മൗലവി, കാളാവ് സൈതലവി മുസ്‌ലിയാര്‍, കെ. ഇബ്രാഹിം ഫൈസി, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, കെ. അബൂബക്കര്‍ ഫൈസി, ശമീര്‍ ഫൈസി ഒടമല, സുബൈര്‍ ഫൈസി ചെമ്മലശ്ശേരി, പാതാരി അബ്ദുഹാജി, പാതാരി ഹംസപ്പ, സി.എം ശമീര്‍ ഫൈസി, ബഷീര്‍ കിനാതിയില്‍, അമീര്‍ പാതാരി, ഷംസാദ് സലീം നിസാമി, എന്‍.ടി.സി മജീദ്, ഉസ്മാന്‍ ഫൈസി അരിപ്ര, റഹീം ഫൈസി ചെമ്മല, ഫൈറൂസ് ഫൈസി, അബ്ദുല്‍ ഗഫൂര്‍ ഫൈസി, വീരാന്‍ ഹാജി, നൗഫല്‍ പാതാരി, സല്‍മാന്‍ ഫൈസി തിരൂര്‍ക്കാട്, ഷൗക്കത്ത് അസ്‌ലമി, ഹാഫിള് ഹനീഫ് മുസ്‌ലിയാര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."