പുതിയ കേരളം വാര്‍ത്തെടുക്കലാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി
ചേര്‍ത്തല : നഷ്ടപ്പെട്ടത് തിരിച്ചെടുക്കലല്ല പുതിയ കേരളം വാര്‍ത്തെടുക്കലാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ഭക്ഷ്യ മന്ത്രി പി.തിലോത്തമന്‍.
ചേര്‍ത്തലയില്‍ 18 നടക്കുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിഫണ്ട് ശേഖരണത്തിന് ജനപങ്കാളിത്വം അഭ്യര്‍ത്ഥിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.
സമാനതകളില്ലാത്ത പ്രളയദുരന്തത്തിനാണ് കേരള ജനത സാക്ഷ്യം വഹിച്ചത്.അസാമാന്യമായ ഐക്യത്തോടുംഇച്ഛാശക്തിയോടും കൂടിയാണ് സര്‍ക്കാരും പൊതുജനങ്ങളും ഉദ്യോഗസ്ഥരും ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്.ദുരന്തത്തെകേരളം ഒറ്റകെട്ടായി നേരിട്ടു.മലയാളികള്‍ പ്രളയത്തെ അഭിമുഖീകരിച്ച വിധം ലോകശ്രദ്ധതന്നെ നേടികഴിഞ്ഞു.ഇത് കേരളത്തിന്റെ പുനര്‍സൃഷ്ടിയിലും ആവര്‍ത്തിക്കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം.
നവകേരള പുനര്‍നിര്‍മ്മിതിക്ക് ഏകദേശം 40,000 കോടി രൂപയോളം വേണമെന്നാണ് സര്‍ക്കാരിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ചേര്‍ത്തല തഹസില്‍ദാര്‍ എ.അബ്ദുള്‍റഷീദ്,ഡപ്യുട്ടിതഹസില്‍ദാര്‍ ആര്‍.ഉഷ,ഫണ്ട് ചാര്‍ജ് ഓഫീസര്‍ അര്‍ജ്ജുനന്‍പിള്ള എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."