സഊദിയിൽ വിദേശികൾക്ക് സ്‌പോൺസറുടെ അനുമതിയില്ലാതെ നാട്ടിൽ പോകാം; അടുത്ത വർഷം മുതൽ പ്രാബല്യത്തിൽ
റിയാദ്: സഊദിയിലെ വിദേശികൾക്ക് ആശ്വാസമേകുന്ന നിരവധി മാറ്റങ്ങൾ വരുത്താൻ സഊദി തൊഴിൽ സാമൂഹിക വികസന മന്ത്രാലയം ഒരുങ്ങുന്നുന്നതായി റിപ്പോർട്ട്. തൊഴിലാളികൾക്ക് സ്വതന്ത്രമായി തൊഴിൽ മേഖലകൾ മാറുവാൻ സാധിക്കുന്നതുൾപ്പെടയുള്ള പരിഷ്‌കാരണങ്ങൾക്കാണ് മന്ത്രാലയം ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇത് പ്രകാരം രാജ്യത്ത് നിന്നും വിദേശികൾക്ക് സ്‌പോൺസറുടെ സമ്മതം കൂടാതെ സ്വദേശങ്ങളിലേക്ക് പോകാൻ സാധിക്കുന്നതടക്കമുള്ള വിപ്ലവകരമായ മാറ്റങ്ങൾക്കാണ് രാജ്യം സാക്ഷിയാകാൻ പോകുന്നതെന്നാണ് റിപ്പോർട്ടുകൾ.
തൊഴിൽ സാമൂഹിക മന്ത്രാലയത്തിന്റെ സുപ്രധാന തീരുമാനങ്ങൾ ഉൾകൊള്ളുന്ന പുതിയ തൊഴിൽ രംഗത്തെ പരിഷ്കരണങ്ങൾ അടുത്ത വര്ഷം മാർച്ചോടെ പ്രാബല്യത്തിൽ വരുമെന്ന് മാനവ വിഭവശേഷി ഡെപ്യൂട്ടി മന്ത്രി അബ്ദുല്ലാഹ് ബിൻ നാസർ അബൂതനൈൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. 2021 മാർച്ചിൽ പ്രാബല്യത്തിൽ വരുന്ന പദ്ധതികളിൽ തൊഴിലുടമകളുടെ അനുമതിയില്ലാതെ വിദേശ തൊഴിലാളികൾക്ക് രാജ്യം വിടാനുള്ള അവകാശം ഉൾപ്പെടുന്നതായതും അദ്ദേഹം കൂട്ടിച്ചേർത്തു.
സഊദി തൊഴിൽ വിപണി ആകർഷണം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. തൊഴിൽ വിപണി പരിഷ്കരിക്കുന്നതിന്റെ ഭാഗമായി നിരവധി സംരംഭങ്ങളിൽ പ്രവർത്തിക്കുന്നുണ്ടെന്നും കഫാല സമ്പ്രദായം നിർത്തലാക്കുന്നതടക്കമുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ ചില സമൂലമായ മാറ്റങ്ങൾ ഉണ്ടാകുമെന്ന് മന്ത്രാലയം വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇതിന് സമാനമായ നയങ്ങളാണ് സഊദി തൊഴിൽ സാമൂഹിക വികസന മന്ത്രാലയം ഇന്ന് പുറത്ത് വിട്ടത്.
എക്‌സിറ്റ്, റീഎന്‍ട്രി വിസക്ക് അപേക്ഷിച്ച ശേഷം തൊഴിലുടമയുടെ അനുമതിയില്ലാതെ തന്നെ പ്രവാസി തൊഴിലാളികള്‍ക്ക് രാജ്യത്തിന് പുറത്ത് യാത്ര ചെയ്യാനാകുമെന്നത് ഏറെ ആശ്വാസകരമാണ്. തൊഴിലാളികൾ രാജ്യത്തിനു പുറത്തേക്ക് പോയാല്‍ തൊഴിലുടമക്ക് സന്ദേശമെത്തും. അത് പോലെ തന്നെ തൊഴില്‍ കരാര്‍ അവസാനിച്ചാല്‍ തൊഴിലുടമയുടെ അനുമതിയില്ലാതെ തന്നെ പ്രവാസിതൊഴിലാളികള്‍ക്ക് രാജ്യം വിടാനാകുമെന്നതും ഏറെ ശ്രദ്ധേയമാണ്. സ്വകാര്യ മേഖലയിലെ എല്ലാ പ്രവാസി തൊഴിലാളികള്‍ക്കും ഇത് ബാധകമാണെന്നും കരാര്‍ ബന്ധത്തില്‍ തൊഴിലുടമയുടേയും തൊളിലാളികളുടേയും അവകാശങ്ങള്‍ പ്രത്യേകം കണക്കിലെടുക്കുന്നുവെന്നും മന്ത്രാലയം അറിയിച്ചു. ഗാര്‍ഹിക തൊഴിലാളികളുടെ കരാറുകള്‍ ഇതില്‍ ഉള്‍പ്പെടുന്നില്ല. ഇവര്‍ക്കായി പ്രത്യേക പദ്ധതി ഉടന്‍ പ്രഖ്യാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."