നാട് വരള്‍ച്ച നേരിടുമ്പോഴും കുന്നിടിക്കല്‍ വ്യാപകം
പെരിയ: നാട് വരള്‍ച്ചയില്‍ എരിയുമ്പോഴും കുന്നിടിക്കലും മണ്ണ് കടത്തലും വ്യാപകമാകുന്നതായി ആരോപണം. കൊടും വരള്‍ച്ചയില്‍ ജനം പൊറുതിമുട്ടുമ്പോഴാണ് പ്രകൃതി കനിഞ്ഞു നല്‍കിയ ജലസംഭരണികളായ കുന്നുകള്‍ പാടെ ഇടിച്ചു നിരത്തി മണല്‍ കടത്തുന്നത്. പുല്ലൂര്‍ വില്ലേജ് പരിധിയിലുള്ള വിവിധ പ്രദേശങ്ങളില്‍ നിന്നാണു കുന്നിടിച്ചു മണ്ണ് കടത്തുന്നതായി പ്രദേശവാസികള്‍ ആരോപിക്കുന്നത്. അഞ്ചു മുതല്‍ 20 മീറ്റര്‍ താഴ്ചയില്‍ വരെ കുന്നിടിച്ചു മണല്‍ കടത്തുന്നതായാണ് ആരോപണം.
രാത്രികാലങ്ങളിലാണ് ഈ ഭാഗത്ത് മണ്ണെടുക്കലും കടത്തലും തുടരുന്നതെന്നും പ്രദേശ വാസികള്‍ പറയുന്നു. ആറേക്കറോളം വരുന്ന സ്ഥലങ്ങളില്‍ നിന്നു നിരന്തരം മണ്ണ് കടത്തിയിട്ടും അധികൃതര്‍ നടപടി സ്വീകരിക്കാത്തത് നാട്ടുകാരില്‍ പ്രതിഷേധം ഉളവാക്കിയിട്ടുണ്ട്.
പുല്ലൂര്‍ വില്ലേജിലെ ഉപ്പാട്ടിക്കുഴി, എടമുണ്ട, കൊടവലം, ഉദയനഗര്‍, കരക്കക്കുണ്ട്, തടത്തില്‍,കേളോത്ത്, ഹരിപുരം തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുമാണ് വ്യാപകമായി മണ്ണ് കടത്തുന്നതായി പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."