വാഫി, വഫിയ്യ നവാഗത സംഗമം നാളെ
വളാഞ്ചേരി: വാഫി, വഫിയ്യ നവാഗത സംഗമം നാളെ നടക്കും. അന്താരാഷ്ട്ര ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റീസ് ലീഗില്‍ എക്‌സിക്യൂട്ടീവ് അംഗമായ കോ ഓഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളജസിനോട് (സി.ഐ.സി) അഫിലിയേറ്റ് ചെയ്ത 68 വാഫി, വഫിയ്യ സ്ഥാപനങ്ങളിലെ നവാഗത സംഗമമാണ് കാലത്ത് 11.30ന് അതതു കോളജുകളില്‍ നടക്കുക. മെയ് 15, 16 തിയതികളില്‍ നടന്ന വാഫി, വഫിയ്യ പ്രവേശന പരീക്ഷകളില്‍ യോഗ്യത നേടിയ 2,186 പേരാണ് (വാഫി 950, വഫിയ്യ 590, വഫിയ്യ ഡേ 646) അഡ്മിഷന്‍ ലഭിച്ച സ്ഥാപനങ്ങളില്‍ നവാഗത സംഗമത്തില്‍ പങ്കെടുക്കുക. 193 വിദ്യാര്‍ഥികളാണ് വാഫി, വഫിയ്യ ലാറ്ററല്‍ എന്‍ട്രി പരീക്ഷയിലൂടെ പ്രവേശനം നേടിയത്. പുതുതായി അഫിലിയേഷന്‍ നേടിയ കോളജുകള്‍ അടക്കം 88 വാഫി, വഫിയ്യ സ്ഥാപനങ്ങള്‍ സി.ഐ.സിയില്‍ അംഗങ്ങളാണ്.
എല്ലാ സ്ഥാപനങ്ങളിലും ഏകീകൃത രീതിയില്‍ നടക്കുന്ന സംഗമത്തില്‍ വാഫി ഗീതം ആലാപനം, പഠനാരംഭം, വാഫി സന്ദേശം, 'പഠനത്തിലലിയാം, പതിരാവാതെ വളരാം', മോട്ടിവേഷന്‍ ക്ലാസ്, പ്രവേശന പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കോടെ അഡ്മിഷന്‍ നേടിയ വിദ്യാര്‍ഥിയെ ആദരിക്കല്‍ തുടങ്ങിയ സെഷനുകളും വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."