പടിഞ്ഞാറത്തറ പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സ് ലേലം; വാടക വരുമാനം പത്തിരട്ടിയായി
പടിഞ്ഞാറത്തറ: ഏറെ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടയില്‍ നടത്തിയ പടിഞ്ഞാറെത്തറ പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സിലെ മുറികളുടെ ലേലത്തില്‍ പഞ്ചായത്തിന് വാടകയിനത്തില്‍ പത്തിരട്ടിയോളം വര്‍ധനവ്. ആകെയുള്ള 23 മുറികളില്‍ 21 മുറികള്‍ ലേലം പോയത് പ്രതിമാസം 5,90,850 രൂപക്കാണ്.
ഇത്രയും മുറികളില്‍ നിന്നും ഇപ്പോള്‍ പഞ്ചായത്തിന് ലഭിക്കുന്നത് 57,035രൂപ മാത്രമാണ്. 23 കടമുറികളില്‍ നിന്നായി ഒരു വര്‍ഷം 7,41,984 രൂപയാണ് ഇത് വരെ വാടകയിനത്തില്‍ ലഭിച്ചിരുന്നത്. ഇത് കെട്ടിടത്തിന്റെ അറ്റകുറ്റപണികള്‍ക്ക് പോലും തികയുമായിരുന്നില്ല. നിലവില്‍ പത്ത് ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടത്തിന്റെ അറ്റകുറ്റപണികള്‍ നടത്തിയത്. കച്ചവടങ്ങള്‍ക്കായി മുറിയെടുത്തവര്‍ വന്‍തുക ദിവസ വാടകയിനത്തില്‍ മറിച്ചു നല്‍കുന്നതായും ആരോപണമുയര്‍ന്നിരുന്നു. പഞ്ചായത്തിന്റെ പ്രധാന വരുമാന സ്രോതസായ ഷോപ്പിംഗ് കോംപ്ലക്‌സില്‍ നിന്ന് ന്യായമായ വാടക വരുമാനം ലഭ്യമാക്കുന്നതിനായി 10316ന് ചേര്‍ന്ന ഭരണ സമിതി യോഗം പുനര്‍ലേലത്തിന് തീരുമാനിക്കുകയായിരുന്നു.
ഇത് അറിയിച്ചു കൊണ്ട്18316ന് അറിയിപ്പു നല്‍കുകയും പിന്നീട് 2017 ഏപ്രില്‍ മുപ്പതിനുള്ളില്‍ മുറികളൊഴിഞ്ഞു നല്‍കാന്‍ നോട്ടീസ് നല്‍കുകയുമുണ്ടായി. എന്നാല്‍ ലേല ദിവസത്തിന് മുമ്പായി രണ്ട് മുറികള്‍ കൈവശം വെച്ചു വരുന്ന പി.എന്‍ പ്രേമന്‍ കോടതിയെ സമീപിക്കുകയും ഇയാളുടെ മുറികള്‍ ലേലം ചെയ്യുന്നത് ഒരുമാസത്തേക്ക് ഹൈക്കോടതി സ്‌റ്റേ അനുവദിക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് 21 മുറികളുടെ ലേലം ഇന്നലെ സാംസ്‌കാരിക നിലയത്തില്‍ വെച്ച് നടത്തിയത്. രാവിലെ മുതല്‍ ലേലത്തില്‍ പങ്കെയുക്കുന്നവര്‍ രജിസ്റ്റര്‍ ചെയ്യുകയും ഉച്ചക്ക് രണ്ടോടെ ലേലം നടത്തുകയുമായിരുന്നു. ലേല നടപടികള്‍ക്ക് സെക്രട്ടറി അനില്‍ രാമകൃഷ്ണന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് നസീമ പൊന്നാണ്ടി, മെമ്പര്‍മാരായ ഹാരിസ് കണ്ടിയന്‍, നൗഷാദ് എം.പി, ജോസഫ് പുല്ലുമാരിയില്‍, ശാന്തിനി, ഉഷാവര്‍ഗീസ്, ഹാരിസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
എന്നാല്‍ പുനര്‍ലേലം വരുന്നതോടെ പതിറ്റാണ്ടുകളായി ഈ കെട്ടിടത്തില്‍ കച്ചവടം നടത്തി വരുന്നവര്‍ വഴിയാധാരമാകുമെന്നും അതിനാല്‍ ലേല നടപടികള്‍ നിര്‍ത്തിവെക്കണമെന്നും ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ലേലസ്ഥലത്തേക്ക് പ്രകടനം നടത്തിയത് സങ്കര്‍ഷത്തിന് കാരണാമയി. സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഇരുവിഭാഗങ്ങളെയും പിന്തിരിപ്പിച്ച്് നിര്‍ത്തുകയായിരുന്നു. ന്യായമായ വാടക വര്‍ധന നല്‍കുവാന്‍ തയാറാണെന്ന് അറിയിച്ചിട്ടും ഭരണസമിതിയുടെ ദുര്‍വാശികാരണമാണ് ലേലം നടത്തിയതെന്നും 30 വര്‍ഷങ്ങളോലമായി നിയമാനുസൃതം വാടക വര്‍ധനവ് നല്‍കി കച്ചവടം ചെയ്തു വരുന്നവര്‍ യാതൊരുകാരണവശാലും മാറിപ്പോവുകയില്ലെന്നും വ്യാപാരികള്‍ മുന്നറിയിപ്പ് നല്‍കി. പ്രതിഷേധ ജാഥക്കും സമരത്തിനും പി.കെ അബ്ദുറഹ്മാന്‍, ഹാരിസ് കോമ്പി, പി.കെ ദേവസ്യ, നൂറുദ്ദീന്‍ കെ.പി നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."