ഫുള്‍ സ്‌ക്രീന്‍ സ്മാര്‍ട്ട് വാച്ചുമായി ഹോണര്‍
ലോകത്തിലെ ആദ്യത്തെ ഫുള്‍സ്‌ക്രീന്‍ ഫിറ്റ്‌നസ് ട്രാക്കറാകാന്‍ ഹോണര്‍ ബാന്റ് 9 സ്മാര്‍ട്ട് വാച്ച്. തന്റെ പിന്‍ഗാമികളില്‍ നിന്ന് ഏറെ വിത്യസ്തമായി 194*368 പിക്‌സല്‍സ് റെസല്യൂഷന്‍
1.47 ഇഞ്ച് AMOLED ഡിസ്‌പ്ലേയുമായാണ് ബാന്റ് 6 ന്റെ വരവ്.
മെറ്റെറിറ്റെ ബ്ലാക്ക്, സീഗള്‍ ഗ്രേ, കോറല്‍ പൗഡര്‍ എന്നീ മൂന്ന് നിറങ്ങളില്‍ ബാന്റ് 6 ലഭ്യമാണ്. പക്ഷെ സ്ട്രാപ്പുകള്‍ക്കാണെന്ന് മാത്രം. ഡയല്‍ കറുപ്പ് നിറത്തില്‍ മാത്രമേ വരുന്നുള്ളു.
ബ്ലൂടൂത്ത് 5.0, ആക്‌സിലറോമീറ്റര്‍, ഗൈറോസ്‌കോപ്പ്, ഒപ്റ്റിക്കല്‍ ഹാര്‍ട്ട് റേറ്റ് സെന്‍സര്‍, 180mAh ബാറ്ററി എന്നിവയും ഇതില്‍ അടങ്ങുന്നു.
18g മാത്രമുള്ള ഈ സ്മാര്‍ട്ട് വാച്ച് വാട്ടര്‍ റെസിസ്റ്റന്റുമാണ്. 24 മണിക്കൂര്‍ ഹാര്‍ട്ട് റേറ്റ് മോണിറ്റര്‍, ബ്ലഡ് ഓക്‌സിജന്‍ ലെവല്‍ മോണിറ്റര്‍, സ്ലീപ് മോണിറ്റര്‍ കൂടാതെ സ്ത്രീകള്‍ക്ക് മെന്‍സ്ട്രല്‍ സൈക്കിള്‍ മോണിറ്റര്‍ എന്നീ ഫീച്ചറും ഇതില്‍ ഉള്‍പ്പെടുന്നു.
ഇപ്പോള്‍ ചൈനയില്‍ ലഭ്യമായ ഈ സ്മാര്‍ട്ട് വാച്ച് ലോകമാകമാനമുള്ള റിലീസിനെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. എന്നാല്‍ വരും മാസങ്ങളില്‍ തന്നെ ഇന്ത്യയിലടക്കം ബാന്റ് 6 എത്തുമെന്നാണ് പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."