HOME
DETAILS

കരിങ്കുന്നത്ത് വീട് കയറി ഡി.വൈ.എഫ്.ഐ-സിപിഎം അക്രമം

  
backup
September 17 2018 | 07:09 AM

%e0%b4%95%e0%b4%b0%e0%b4%bf%e0%b4%99%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d-%e0%b4%95%e0%b4%af%e0%b4%b1%e0%b4%bf

തൊടുപുഴ: കരിങ്കുന്നം വടക്കുംമുറിയില്‍ ഡിവൈഎഫ്‌ഐ -സിപിഎം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വീടുകയറി അക്രമം. ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് പരിക്കേറ്റു.
പുള്ളോലിക്കല്‍ ലക്ഷംവീട് കോളനിയിലെ കാഞ്ഞിരക്കാട്ട് മാത്യു ജോസഫ് (75), ഭാര്യ ശാന്ത, മക്കളായ ജിബിന്‍, ജിന്‍ടു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ മാത്യുവിന് തലക്ക് സാരമായി പരക്കേറ്റിട്ടുണ്ട്. ജിബിനും തലയ്ക്ക് പരിക്കുകളുണ്ട്. ശനിയാഴ്ച രാത്രി 11 നാണ് സംഭവം. കമ്പിവടിയും വടിവാളുമായാണ് അക്രമികള്‍ എത്തിയത്. അമ്മയുടെയും മകളുടേയും കഴുത്തില്‍ വടിവാള് വെച്ച് കൊല്ലുമെന്ന് ഭീഷണിമുഴക്കി നിശബ്ദരാക്കിയാണ് അക്രമണം നടത്തിയത്. കോളനി നിവാസികള്‍ കൂട്ടക്കരച്ചില്‍ കേട്ട് വന്നപ്പോഴേക്കും അക്രമികള്‍ ബൈക്കുകളില്‍ രക്ഷപെട്ടു. പഴയമറ്റം പുഞ്ചിരിക്കവല നിവാസിയും ഡിവൈഎഫ്‌ഐ നേതാവുമായ അഖില്‍, കൂത്താട്ടുകുളം മണിമല സ്വദേശി ജിബിയും കണ്ടാലറിയാവുന്ന ചിലരുമാണ് അക്രമത്തിന് നേതൃത്വം നല്‍കിയതെന്നാണ് പരിക്കേറ്റവര്‍ പറയുന്നത്.
അഖില്‍ ഈ ലക്ഷംവീട് കോളനിയില്‍ അസമയങ്ങളില്‍ വന്നുപോയിരുന്നു. ഇത് നാട്ടുകാരുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യമാണ് വീടുകയറി അക്രമത്തിന് പിന്നിലെന്ന് സംശയിക്കുന്നു. പരിക്കേറ്റവര്‍ തൊടുപുഴയിലെ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രുതിയുടെ സർക്കാർ ജോലിക്ക് ഉത്തരവായി; നിയമനം നടത്താൻ വയനാട് കളക്ടറെ ചുമതലപ്പെടുത്തി

Kerala
  •  16 days ago
No Image

ഓപ്പറേഷൻ ഡിസിസീവ് സ്റ്റോമിൽ പങ്കെടുക്കുന്നതിനിടെ ഗുരുതരമായി പരിക്കേറ്റു; 10 വർഷം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന യുഎഇ സൈനികൻ അന്തരിച്ചു

uae
  •  16 days ago
No Image

കെടിയു താത്കാലിക വിസി നിയമനം സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈക്കോടതി

Kerala
  •  16 days ago
No Image

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ തെരുവുനായ ആക്രമണം; പേവിഷബാധയെന്ന് സംശയം

Kerala
  •  16 days ago
No Image

കൈക്കൂലി കേസിൽ മുൻ സെയിൽസ് ടാക്സ് ഓഫീസർക്ക് 7 വർഷം തടവും 1 ലക്ഷം രൂപ പിഴയും

Kerala
  •  16 days ago
No Image

ഷാഹ-ജബൽ ജെയ്‌സ് റോഡിന് സമീപം നിർമാണ പ്രവർത്തനങ്ങൾ; വാഹനം ഓടിക്കുന്നവർ ജാ​ഗ്രത പാലിക്കുക

uae
  •  16 days ago
No Image

ബാലഭാസ്‌കറിൻ്റെ ഡ്രൈവർ സ്വർണ കവർച്ച കേസിൽ പിടിയിൽ

Kerala
  •  16 days ago
No Image

സഊദിയിൽ ഭിക്ഷാടന നിരോധന നിയമപ്രകാരം രണ്ട് ഇന്ത്യക്കാർ അറസ്‌റ്റിൽ

Saudi-arabia
  •  16 days ago
No Image

1200ലധികം വിദേശ നിക്ഷേപകർക്ക് പ്രീമിയം റെസിഡൻസ് അനുവദിച്ച് സഊദി അറേബ്യ; കണക്കുകൾ പുറത്തുവിട്ട് നിക്ഷേപ മന്ത്രാലയം 

Saudi-arabia
  •  16 days ago
No Image

അത്യുഗ്രന്‍ ഓഫറുമായി ഒയര്‍ ഇന്ത്യ; 15% ഡിസ്‌കൗണ്ടില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പറക്കാം

latest
  •  16 days ago