സിബിഐയെ തടയുന്നതിലൂടെ മുഖ്യമന്ത്രി നടത്തുന്നത് സ്വന്തം തടി രക്ഷിക്കാനുള്ള നീക്കമെന്ന് കെ സുരേന്ദ്രന്‍
കോഴിക്കോട് : സിബി ഐക്ക് സംസ്ഥാനത്തേക്ക് പ്രവേശനം വിലക്കുന്നുതിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്നത് സ്വന്തം തടി രക്ഷിക്കാനുള്ള രാഷ്ട്രീയ നീക്കമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സ്വര്‍ണ കള്ളക്കടത്ത് കേസിലടക്കം അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. അപ്പോഴാണ് സിബിഐയെ വിലക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
സി.പി.എം സെക്രട്ടറിയും മകനും കള്ളമുതലിന്റ പങ്കു പറ്റി. അന്വേഷണത്തെ തടസപ്പെടുത്തിയാല്‍ സി ബി ഐ പെട്ടിയും മടക്കി പോവുമെന്ന് കരുതേണ്ട. സത്യം തെളിയുന്നതുവരെ കേന്ദ്രസംഘങ്ങള്‍ ഇവിടെ തന്നെയുണ്ടാകുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
സി.പി.എമ്മിന് സി.ബി.ഐയെ തടയനാകില്ല. തടയാന്‍ ബി.ജെ.പി അനുവദിക്കില്ല. മാധ്യമ പ്രവര്‍ത്തകന്‍ അര്‍ണബ് ഗോസാമിയെ അറസ്റ്റു ചെയ്ത സംഭവത്തില്‍ കേരളത്തില്‍ നിന്ന് പ്രതികരണമുണ്ടാവുന്നില്ല. മറ്റേതെങ്കിലും സംസ്ഥാനമായിരുന്നെങ്കില്‍ ഇതാവുമായിരുന്നില്ല അവസ്ഥ. ഇത് ഇരട്ടത്താപ്പാണെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."