പ്രധാന ടൗണുകളില്‍ ഹൈഡ്രന്റുകള്‍ ഇല്ല; ഫയര്‍ റസ്‌ക്യു ഫോഴ്‌സിന് പ്രതിസന്ധിയാകുന്നു
സുല്‍ത്താന്‍ ബത്തേരി: തീപിടിത്തമുണ്ടാകുമ്പോള്‍ ഫയര്‍ യൂനിറ്റുകളില്‍ നിറക്കുന്നതിനായി ടൗണില്‍ ഫയര്‍ ഹൈഡ്രന്റുകള്‍ ഇല്ലാത്തത്് ഫയര്‍ റസ്‌ക്യു ഫോഴ്‌സിന് ദുരിതമാകുന്നു.
തിരക്കേറിയ ടൗണുകളില്‍ ഇത്തരത്തിലെ ഫയര്‍ ഹൈഡ്രന്റുകള്‍ വേണമെന്നിരിക്കെയാണ് ജില്ലയിലെ പ്രധാന ടൗണുകളിലൊന്നും ഹൈഡ്രന്റുകള്‍ ഇല്ലാത്തത്.
തിരക്കേറിയ ടൗണുകളില്‍ തീപിടുത്തമുണ്ടാവുമ്പോള്‍ സമീപത്തെ വാട്ടര്‍ അതോറിറ്റിയുടെ മുഖ്യപൈപ്പില്‍ സ്ഥാപിച്ച ഫയര്‍ഹൈഡ്രന്റുകളാണ് ഫയര്‍റസ്യു ഫോഴ്‌സിന് സഹായകമാവുന്നത്്. എന്നാല്‍ ഇത്തരത്തില്‍ ഒരു ഹൈഡ്രന്റുകളും ജില്ലയിലെ പ്രധാന ടൗണുകളായ സു.ബത്തേരി, കല്‍പ്പറ്റ, മാനന്തവാടി എന്നിവിടങ്ങളില്ല.
അഗ്നിശമന സേനകളുടെ വാഹനത്തിലുള്ള വെള്ളം തീരുമ്പോള്‍ പിന്നീട് വെള്ളംനിറച്ചെത്തുമ്പോഴേക്കും അപകടം കൂടും.
ഇതിന് പരിഹാരം എന്ന നിലിയിലാണ് തിരക്കേറിയ ടൗണുകളില്‍ ഫയര്‍ ഹൈഡ്രന്റുകള്‍ഫയര്‍ഫോഴ്‌സിന് സഹായകമാകുന്നത്. എന്നാല്‍ ഇത്തരത്തില്‍ ഹൈഡ്രന്റുകളില്ലാത്തത് ഫയര്‍ യൂനിറ്റുകള്‍ക്ക് വന്‍ പ്രതിസന്ധിയാകുകയാണ്. മുന്‍കാലങ്ങളില്‍ സു.ബത്തേരി ടൗണില്‍ ഇവ ഉണ്ടായിരുന്നുവെങ്കിലും റോഡ് നവീകരണത്തോടെ ഇവ മണ്ണനടിയിലായി. കക്കോടന്‍ പമ്പിന് സമീപം, ഗാന്ധി ജങ്ഷന്‍, ചുങ്കം, കോട്ടകുന്ന് എന്നിവിടങ്ങളിലാണ്് ഹൈഡ്രന്റുകള്‍ ഉണ്ടായിരുന്നത്.
ഇവയ്ക്ക് പകരം ഹൈഡ്രന്റുകള്‍ സ്ഥാപിക്കണം എന്നാവശ്യപെട്ട് നിരവധി തവണ അധികൃതരെ രേഖാമൂലം ഫയര്‍ റസ്‌ക്യു അധികൃതര്‍ അറിയിച്ചിട്ടും നടപടിയുണ്ടായിട്ടില്ല.
കഴിഞ്ഞ ദിവസം ടൗണിലെ വസ്ത്രകടയ്ക്ക് തീപിടിച്ചപ്പോള്‍ വെള്ളം തീര്‍ന്ന് യൂനിറ്റുകള്‍ വെള്ളം നിറയ്ക്കാന്‍ പോകുന്ന് കാഴ്ചയും ഉണ്ടായി. ഇത്തരം സന്ദര്‍ഭങ്ങളിലാണ് ഹൈഡ്രന്റുകള്‍ ഉപകാരപെടുക. ഇതേ അവസ്ഥയാണ് കല്‍പ്പറ്റ, മാനന്താവടി എന്നീ ടൗണുകളിലും. കൂടാതെ ടൗണുകളിലെ പഴയ കെട്ടിടത്തില്‍ ഫയര്‍ സേഫ്റ്റി സംവിധാനങ്ങള്‍ ഇല്ലന്നും അടിയന്തരമായി സംവിധാനങ്ങള്‍ ഒരുക്കാന്‍ ബന്ധപെട്ടവര്‍ തയ്യാറകണമെന്നുമാണ് ഫയര്‍ റസ്‌ക്യു ഉദ്യോഗസഥര്‍ പറയുന്നത്.
അതേ സമയം ഫയര്‍ ഹൈഡ്രന്റുകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് എത്രയും പെട്ടന്ന് മുഖ്യമന്ത്രിയുടെയടക്കം ശ്രദ്ധയില്‍ പെടുത്തി ഇവ സ്ഥാപിക്കുന്നതിന് മുന്‍കയ്യെടുക്കുമെന്ന് എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."