വായു ചുഴലിക്കാറ്റ്: ഗുജറാത്തിലെ 560 ഗ്രാമങ്ങളില്‍ വൈദ്യുതി തടസപ്പെട്ടു
അഹമ്മദാബാദ്: വായു ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഗുജറാത്തിലെ 560 ഗ്രാമങ്ങളില്‍ വൈദ്യുതി തടസപ്പെട്ടു. സൗരാഷ്ട്രയിലും തെക്കന്‍ ഗുജറാത്തിലുമാണ് ചുഴലിക്കാറ്റ് നാശനഷ്ടങ്ങളുണ്ടാക്കിയത്. അഹമ്മദാബാദ്, മെനാഗര് എന്നിവിടങ്ങളില്‍ ശക്തമായ കാറ്റും മഴയും തുടരുകയാണ്. മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് പ്രവചനം. 123 ട്രെയിനുകളെയാണ് ചുഴലിക്കാറ്റ് ബാധിച്ചിരിക്കുന്നത്. 86 ട്രെയനികുള് റദ്ദാക്കി. 37 ട്രെയിനുകളുടെ സമയം പുനഃക്രമീകരിച്ചു. അതിനിടെ കാറ്റിന്റെ ഗതി മാറുമെന്നും അതിനാല്‍ കൂടുതല്‍ നാശനഷ്ടങ്ങളുണ്ടാകില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വരാവല്‍, പോര്‍ബന്ദര്‍, ദ്വാരക തുടങ്ങിയ പ്രദേശത്തുകൂടെ വായു കടുന്നുപോകും. വടക്ക് പടിഞ്ഞാറ് ഭാഗത്തേക്കാണ് ചുഴലിക്കാറ്റിന്റെ ഗതി നേരിയ തോതില്‍ മാറിയിരിക്കുന്നത്. ഒമാന്‍ തീരത്തിന് സമീപത്തേക്കാണ് വായു ഗതി മാറിയിരിക്കുന്നത്. ചുഴലിക്കാറ്റിന്റെ ഭീതി ഒഴിഞ്ഞെങ്കിലും ഗുജറാത്തിന്റെ തീരപ്രദേശങ്ങളില്‍ ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. മാത്രമല്ല കടല്‍ക്ഷോഭം ശക്തമാകുമെന്നും മുന്നറിയിപ്പുണ്ട്.
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഗുജറാത്തില്‍ മൂന്നുലക്ഷം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. തീര സംരക്ഷണ സേന, കരസേന, നാവിക സേന, ദുരന്ത നിവാരണ സേന എന്നിവയുടെ വലിയൊരു സംഘത്തെയും സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."