ആഭ്യന്തര ഹജ്ജ് രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നവര്‍ക്ക് പിഴ
ജിദ്ദ: ഇ ട്രാക്ക് വഴി ആഭ്യന്തര ഹജ്ജ് സര്‍വിസ് കമ്പനികളില്‍ ഹജ്ജ് രജിസ്‌ട്രേഷന്‍ റദ്ദാക്കുമ്പോള്‍ പിഴ നല്‍കേണ്ടിവരുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. റദ്ദാക്കുന്നതിന്റെ സാഹചര്യത്തിനുസരിച്ചാണ് പിഴ സംഖ്യ നിശ്ചയിക്കുക.
ഹജ്ജ് പാക്കേജിന്റെ നിരക്ക് അടക്കുന്നതിന് മുമ്പായി രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നവരെ പിഴയില്‍ നിന്ന് ഒഴിവാക്കും. വ്യവസ്ഥകള്‍ പൂര്‍ണമല്ലാത്തതിനാല്‍ ഹജ്ജ് അനുമതി പത്രം ആഭ്യന്തര മന്ത്രാലയം നിരസിക്കുന്നപക്ഷം ഓരോ ഹജ്ജ് തീര്‍ത്ഥാടകനും അടച്ച തുകയില്‍ നിന്ന് 25 റിയാല്‍ വീതം കുറയ്ക്കും. മണിട്രാന്‍സ്ഫര്‍ ഇനത്തില്‍ ഏഴു റിയാല്‍ കൂടി ഇവരില്‍ നിന്ന് പിടിക്കും.
ദുല്‍ഖഅദ് 25 മുതല്‍ ദുല്‍ഹജ്ജ് ഒന്നുവരെയുള്ള ദിവസങ്ങളില്‍ ഹജ്ജ് അനുമതി പത്രത്തിന്റെ പ്രിന്റൗട്ട് എടുത്ത ശേഷമാണ് റജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതെങ്കില്‍ 65 റിയാലും ട്രാന്‍സ്ഫര്‍ ഇനത്തില്‍ ഏഴു റിയാലും ഈടാക്കും. ദുല്‍ഹജ് ഒന്നിന് റദ്ദ് ചെയ്യുകയാണങ്കില്‍ തെരഞ്ഞെടുക്കുന്ന പാക്കേജ് അനുസരിച്ച് കരാര്‍ തുകയുടെ 30 ശതമാനം കട്ട് ചെയ്യും.
തുടര്‍ന്ന് മൂന്നു മുതല്‍ ആറു വരെയുള്ള ഓരോ ദിവസവും പിഴ സംഖ്യ 10 ശതമാനം വീതം വര്‍ധിക്കും. ദുല്‍ഹജ് ഏഴിന് റദ്ദാക്കുന്നതെങ്കില്‍ അടച്ച തുക മുഴുവന്‍ പിടിക്കുമെന്നും മന്ത്രാലയം അറിയിച്ചു. കുടാതെ ഇ സര്‍വിസ് ഫീസായി 65 റിയാലും ബാങ്ക് ട്രാന്‍സ്ഫര്‍ ഫീസായി ഏഴു റിയാലും വീതം ഇവര്‍ നല്‍കേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."