HOME
DETAILS

'മോദിയുടെ വോട്ടിങ് യന്ത്രത്തെയോ അദ്ദേഹത്തിന്റെ മാധ്യമങ്ങളെയോ ഭയമില്ല':ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

  
backup
November 04, 2020 | 1:51 PM

bihar-election-rahul-gandhi-statement-latest-new

പാട്‌ന: ബിഹാര്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.മോദിയുടെ വോട്ടിങ്ങ് മെഷീനേയും (എംവിഎം) മോദി മീഡിയയേയും തനിക്ക് ഭയമില്ലെന്ന് രാഹുല്‍ പറഞ്ഞു. 

തനിക്കെതിരെ ചില മാധ്യമങ്ങള്‍ നടത്തുന്ന വേട്ടയാടലില്‍ തളര്‍ന്നുപോകില്ലെന്നും പ്രത്യയശാസ്ത്രപരമായ പോരാട്ടത്തില്‍ ഇതിനൊന്നും തന്നെ സ്പര്‍ശിക്കാനാവില്ലെന്നും രാഹുല്‍ പറഞ്ഞു. സത്യം എന്നും സത്യമായിരിക്കും. നീതി നീതി തന്നെയാണ്. ഞാന്‍ ഈ മനുഷ്യനെതിരെ പ്രത്യയശാസ്ത്രപരമായ യുദ്ധമാണ് നടത്തുന്നത്.

ഞങ്ങള്‍ അവരുടെ ചിന്തകള്‍ക്കെതിരെ പോരാടുന്നു, അവരുടെ ചിന്തകളെ ഞങ്ങള്‍ പരാജയപ്പെടുത്തുക തന്നെ ചെയ്യും, ബിഹാറിലെ അരാരിയയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ രാഹുല്‍ പറഞ്ഞു.

https://twitter.com/ANI/status/1323925822659420160

കൊവിഡ് ലോക്ക്ഡൗണ്‍ സമയത്ത് ബീഹാറിലെ ദുരിതബാധിതരായ ജനങ്ങളെ സഹായിക്കാതിരുന്ന മോദിയും നിതീഷും ഇപ്പോള്‍ അവരുടെ വോട്ട് തേടാനായി എത്തിയിരിക്കുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.വാഗ്ദാനം ചെയ്ത ജോലികളെക്കുറിച്ച് ഇന്ന് യുവാക്കള്‍ പൊതുയോഗങ്ങളില്‍ നിതീഷ് കുമാറിനോട് ചോദിക്കുമ്പോള്‍ അദ്ദേഹം അവരെ ഭീഷണിപ്പെടുത്തുകയും ഓടിക്കുകയും തല്ലിച്ചതയ്ക്കുകയുമാണെന്നും രാഹുല്‍ പറഞ്ഞു.

2019ല്‍ മോദിക്കും സംഘത്തിനും മുന്‍പില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കീഴടങ്ങിയതായി രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. അന്ന് ഇ.വി.എം ക്രമക്കേടും രാഹുല്‍ ഉന്നയിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല യുവതീപ്രവേശനം: പുനഃപരിശോധനാ ഹരജികൾ സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും

Kerala
  •  8 minutes ago
No Image

അഭിഭാഷക ക്ഷേമനിധി നിയമത്തിൽ ഭേദഗതിക്ക് സർക്കാർ; വിരമിക്കൽ ആനുകൂല്യം 20 ലക്ഷമാകും

Kerala
  •  31 minutes ago
No Image

അതിവേഗ റെയിലുമായി സംസ്ഥാന സർക്കാർ മുന്നോട്ട്; കേന്ദ്രത്തിന്‍റെ പിന്തുണ തേടി കേരളം

Kerala
  •  38 minutes ago
No Image

തെരഞ്ഞെടുപ്പ് ചെലവ് സമർപ്പിച്ചില്ല; തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച 7,845 സ്ഥാനാര്‍ഥികൾക്ക് വിലക്ക് വരുന്നു

Kerala
  •  an hour ago
No Image

എസ്.എസ്.എൽ.സി മോഡൽ പരീക്ഷയ്ക്ക് നാളെ തുടക്കം

Kerala
  •  an hour ago
No Image

പ്രീപ്രൈമറി കെ.ഇ.ആറിന് പുറത്തുതന്നെ; തസ്തികയും നിയമനവും വേതനവുമില്ല

Kerala
  •  an hour ago
No Image

ഹൃദയാഘാതം: മലയാളി യുവാവ് ദോഹയിൽ അന്തരിച്ചു

qatar
  •  18 minutes ago
No Image

കുഞ്ഞ് ആലിന് ഷെറിൻ എബ്രഹാമിന്റെ സംസ്കാരം ഇന്ന്; ഔദ്യോഗിക ബഹുമതികളോടെ വിട നൽകാൻ നാട്

Kerala
  •  an hour ago
No Image

എസ്‌ഐആർ വിവരങ്ങൾക്കെന്ന പേരിൽ വിളിച്ചുവരുത്തി; കാമുകിയുടെ ഭർത്താവിനെ ബിഎൽഒ കൊലപ്പെടുത്തി; മൃതദേഹം വെട്ടിമുറിച്ചു, കനാലിൽ തള്ളി

National
  •  8 hours ago
No Image

ചാലക്കുടി നഗരമധ്യത്തിൽ കുരങ്ങിന്റെ പരാക്രമം; വീട്ടമ്മമാർക്ക് നേരെ ആക്രമണം; ഗുരുതര പരുക്ക്

Kerala
  •  9 hours ago