ഇന്ത്യന്‍ സംഘം സഊദി ഹജ്ജ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
ജിദ്ദ: കേന്ദ്ര ഹജ്ജ് കമ്മിറ്റി സി.ഇ.ഒ അതാഉറഹ്മാന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ഹജ്ജ് മിഷന് സംഘം സഊദി ഹജ്ജ് ഉംറ ഉപമന്ത്രി ഡോ. ഇസ്സ റൂവൈസിയുമായി കൂടിക്കാഴ്ച നടത്തി. കോണ്‍സല്‍ ജനറല്‍ നൂര്‍ റഹ്മാന് ശൈഖ്, ഹജ്ജ് കോണ്‍സല്‍ മുഹമ്മദ് ഷാഹിദ് ആലമും സംഘത്തിലുണ്ടായിരുന്നു.
ഇന്ത്യയില്‍ നിന്നുള്ള ഹാജിമാര്‍ക്കുള്ള എല്ലാ ക്രമീകരണങ്ങളെ കുറിച്ചും സംഘം ചര്‍ച്ച നടത്തി. ഇന്ത്യയിലെ എല്ലാ ഹാജിമാര്‍ക്കും സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും ഹജ്ജ് മന്ത്രി അറിയിച്ചു. ഓഗസ്റ്റ് നാലിന് ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം സഊദിയിലെത്തുമെന്നും ഇന്ത്യന്‍ ഹജ്ജ് മിഷന് സംഘം അറിയിച്ചു. കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴി 1,00,020 പേരാണ് ഇന്ത്യയില്‍ നിന്നുള്ളത്. സ്വകാര്യ ഗ്രൂപ്പ് വഴി 36,000 പേരും ഈ വര്‍ഷം ഹജ്ജിനെത്തും. കേരളത്തില്‍ നിന്നുള്ള ആദ്യ സംഘം ഓഗസ്റ്റ് 22നു സഊദിയിലെത്തും. സഊദി എയര്‍ലൈന്‍സ്, നാസ് എയര്‍, സ്പൈസ് ജെറ്റ് എന്നിവയാണ് ഇന്ത്യന്‍ ഹാജിമാരെ കൊണ്ടുവരുന്ന വിമാനങ്ങള്‍. ഇതില്‍ സ്പൈസ് ജെറ്റ് ആദ്യമായാണ് ഹജ്ജ് സര്‍വീസ് നടത്തുന്നത്.
ഇതില്‍ 35 ശതമാനം പേര്‍ക്കു ഗ്രീന്‍ കാറ്റഗറിയിലും 65 ശതമാനം പേര് അസീസിയയിലുമാണ് താമസ സൗകര്യമൊരുക്കിയിരിക്കുന്നത്. അസീസിയില്‍ നിന്ന് ഹറമിലേക്കും തുരങ്കത്തിലൂടെ നടക്കാന്‍ കഴിയാത്ത ഹാജിമാര്‍ക്ക് ബസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. മുന്‍വര്‍ഷങ്ങളെക്കാള്‍ മികച്ച കെട്ടിട, യാത്ര സൗകര്യങ്ങളാണ് ഹജ്ജ് കോണ്‍സല്‍ ഒരുക്കിയിട്ടുള്ളത്.
ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ളവര്‍ക്ക് മശാഇന് മെട്രോ ട്രെയിന്‍ യാത്ര സൗകര്യവും ലഭ്യമാണ്. ഇന്ത്യയില്‍ നിന്നുള്ള ഹാജിമാരുടെ സേവനത്തിന് ഡോക്ടര്‍മാരടക്കമുള്ള 543 അംഗങ്ങള്‍ അടുത്ത ദിവസം തന്നെ ജിദ്ദയിലെത്തുമെന്നും ഇന്ത്യന്‍ ഹജ്ജ് മിഷന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."