ഗുരുവായൂരില്‍ ഓഗസ്റ്റ് 15 മുതല്‍ ഗതാഗത പരിഷ്ക്കാരം
ഗുരുവായൂര്‍: ഓട്ടോറിക്ഷക്കാരും പൊതുജനങ്ങളും തമ്മില്‍ യാത്രാപ്രശ്നത്തില്‍ തര്‍ക്കം രൂക്ഷമായ ഗുരുവായൂരില്‍ ഗതാഗതസംവിധാനം അടിമുടി പരിഷ്ക്കരിക്കാന്‍ ഇന്നലെ ചേര്‍ന്ന ട്രാന്‍സ്പോര്‍ട്ട് റഗുലേറ്ററി അതോറിറ്റി യോഗം തീരുമാനിച്ചു.
ഇതുപ്രകാരം ഓഗസ്റ്റ് 15 മുതല്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രീപ്രെയ്ഡ് ഓട്ടോ സംവിധാനവും ഇന്നര്‍ റിങ് റോഡില്‍ വണ്‍വേയും നിലവില്‍ വരും. പ്രീപ്രെയ്ഡ് ഓട്ടോസംവിധാനത്തിനുള്ള ക്യാബിനും സോഫ്റ്റ്വെയറും നഗരസഭ നല്‍കും. അടുത്ത ഘട്ടത്തില്‍ കിഴക്കെ നടയിലും പടിഞ്ഞാറെ നടയിലും പ്രീപ്രെയ്ഡ് സംവിധാനമൊരുക്കും.
ഓട്ടോറിക്ഷകളില്‍ മീറ്റര്‍ നിര്‍ബന്ധമാക്കും. ഇന്നര്‍ റിങ് റോഡ് വണ്‍വേ ആക്കുന്നതിന് മുന്നോടിയായി വിശദാംശങ്ങള്‍ തീരുമാനിക്കാന്‍ വ്യാപാരികളുടേയും ലോഡ്ജുടമകളുടെയും പ്രതിനിധികളെകൂടി ഉള്‍പ്പെടുത്തി ഉടന്‍ യോഗം ചേരും.
അനധികൃത ഓട്ടോ-ടാക്സി പാര്‍ക്കുകള്‍ നിരോധിക്കാനും ഇവിടങ്ങളില്‍ നഗരസഭയുടെ അനുമതിയില്ലാതെ നിര്‍മിച്ച ഷെഡുകള്‍ പൊളിച്ചുനീക്കാനും നഗരസഭ ചെയര്‍പേഴ്സണ്‍ പി.കെ ശാന്തകുമാരി ടീച്ചറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
യോഗത്തില്‍ നഗരസഭ വൈസ് ചെയര്മാന് കെ.പി. വിനോദ്, മുന്‍ ചെയര്മാന് ടി.ടി. ശിവദാസന്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന്മാരായ സുരേഷ് വാര്യര്‍, ആര്.വി. അബ്ദുള്‍ മജീദ്, തഹസില്‍ദാര്‍ ബ്രീജകുമാരി, എസിപി ആര്. ജയചന്ദ്രന്‍പിള്ള, ജോ.ആര്.ടി.ഒ ടി.എം. ഇബ്രാഹിംകുട്ടി, സി.ഐ എന്‍. രാജേഷ്, ആര്.പി.എഫ് വി.കെ. ചന്ദ്രന്, ട്രേഡ് യൂനിയന്‍ നേതാക്കളായ കെ.എ. ജേക്കബ്, വി.വി. ജയന്, പി.എന്‍. പെരുമാള്‍, വി.പി. അബു, സേതു തിരുവെങ്കിടം പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."