അധ്യക്ഷ സ്ഥാനങ്ങളുടെ സംവരണപ്പട്ടികയായി
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: തെരഞ്ഞെടുപ്പിനായി വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ സ്ഥാനത്തേക്കുള്ള സംവരണപ്പട്ടിക നിശ്ചയിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന് വിജ്ഞാപനം പുറപ്പെടുവിച്ചു. സംസ്ഥാനത്തെ കോര്‍പ്പറേഷനുകളിലെയും മുനിസിപ്പാലിറ്റികളിലെയും ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലെയും അധ്യക്ഷസ്ഥാനങ്ങളിലേക്ക് പട്ടികജാതി സ്ത്രീ, പട്ടിക ജാതി, പട്ടികവര്‍ഗ സ്ത്രീ, പട്ടിക വര്‍ഗം, സ്ത്രീ എന്നീ സംവരണ സ്ഥാനങ്ങള്‍ ആണ് നിശ്ചയിച്ചിട്ടുള്ളത്.തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് കോര്‍പ്പറേഷനുകളുടെ മേയര്‍ സ്ഥാനം വനിതകള്‍ക്കായിരിക്കും. ഈ പ്രാവശ്യം വനിതകള്‍ മേയര്മാരായിട്ടുള്ള കൊച്ചി, തൃശൂര്‍, കണ്ണൂര്‍ കോര്‍പ്പറേഷനുകള്‍ ജനറലായി മാറിയിട്ടുണ്ട്. സംസ്ഥാനത്തെ 87 മുനിസിപ്പല്‍ കൗണ്‍സിലുകളില്‍ 44 എണ്ണം വനിത സംവരണമാകും.
ആറെണ്ണം പട്ടികജാതി വിഭാഗത്തിനും (അതില്‍ മൂന്നെണ്ണം പട്ടികജാതി വിഭാഗം വനിതകള്‍ക്ക്), ഒരെണ്ണം പട്ടികവര്‍ഗത്തിനും സംവരണം ചെയ്തു. ജില്ലാ പഞ്ചായത്തുകളില്‍ ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ വനിത സംവരണമാണ്. തിരുവനന്തപുരത്ത് അധ്യക്ഷപദവി പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്തു. സംസ്ഥാനത്തെ 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ 67എണ്ണം വനിതകള്‍ക്കും എട്ടെണ്ണം പട്ടികജാതി വിഭാഗത്തിലെ വനിതകള്‍ക്കും ഏഴെണ്ണം പട്ടികജാതി വിഭാഗത്തിനും രണ്ടെണ്ണം പട്ടികവര്‍ഗ വനിതകള്‍ക്കും ഒരെണ്ണം പട്ടികവര്‍ഗ വിഭാഗത്തിനുമായി അധ്യക്ഷ പദവി സംവരണം ചെയ്തു.
സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളില്‍ 417 എണ്ണം വനിതകള്‍ക്കും 46 എണ്ണം പട്ടികജാതി വനിതകള്‍ക്കും 46 എണ്ണം പട്ടികജാതി വിഭാഗത്തിനും എട്ടെണ്ണം പട്ടികവര്‍ഗ വനിതകള്‍ക്കും എട്ടെണ്ണം പട്ടികവര്‍ഗ വിഭാഗത്തിനുമായി സംവരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."