തിരൂര്‍ നഗരസഭാ ഭരണത്തിനെതിരേ മുസ്‌ലിംലീഗ് പ്രക്ഷോഭത്തിലേക്ക്
തിരൂര്‍: ഒന്നര വര്‍ഷക്കാലത്തെ എല്‍.ഡി.എഫ്- ടി.ഡി.എഫ് തിരൂര്‍ നഗരസഭാ ഭരണം പൂര്‍ണപരാജയമാണെന്ന് മുസ്‌ലിം ലീഗ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വികസന വിരുദ്ധ- ജനദ്രോഹ ഭരണത്തിനെതിരേ ഇന്ന് നഗരസഭയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്നും നേത്യത്വം അറിയിച്ചു. കഴിവുകെട്ട ചെയര്‍മാനും സഹ കൗണ്‍സിലര്‍മാരും വെറും ആള്‍കൂട്ടമായി മാറിയിരിക്കുകയാണെന്ന് ലീഗ് നേതാക്കള്‍ ആരോപിച്ചു.
എന്റെ നഗരം സുന്ദര നഗരം എന്ന പേരില്‍ മാലിന്യനിര്‍മാര്‍ജന പദ്ധതി പ്രവൃത്തി നടത്തി പിന്നീട് ഒന്നും ചെയ്യാന്‍ നഗരസഭാ അധികൃതര്‍ തയാറായില്ല. ജനങ്ങള്‍ക്ക് യാതൊരുവിധ ആനുകൂല്യങ്ങളും നല്‍കാന്‍ ഭരണസമിതിയ്ക്ക് കഴിഞ്ഞിട്ടില്ല. ക്ഷേമ പെന്‍ഷന്‍ വിതരണവും അവതാളത്തിലായിരിക്കുകയാണ്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളെ നോക്കുകുത്തിയാക്കി തൊഴില്‍രഹിതരായ ചെറുപ്പക്കാരെ മാറ്റി നിര്‍ത്തി സ്വന്തക്കാരെയും ജോലിക്കായി നിയമിച്ചു. മാനദണ്ഡങ്ങളൊന്നും പാലിക്കാതെ കോടികളുടെ പ്രവൃത്തികള്‍ താല്‍പ്പര്യമുള്ള കമ്പനികള്‍ക്ക് ഏല്‍പ്പിച്ചുകൊടുക്കുന്നതിലൂടെ ലക്ഷങ്ങളുടെ അഴിമതി നടത്തുന്നതെന്ന് ലീഗ് നേതാക്കള്‍ ആരോപിച്ചു. വികസന ഫണ്ടില്‍ നിന്ന് 53 ശതമാനം തുക മാത്രമാണ് ചെലവഴിച്ചത്.
നഗരസഭയില്‍ കസേരക്കളി മാത്രമാണ് നടക്കുന്നത്. ഇത്തരം നയവൈകല്യങ്ങള്‍ക്കും ജനദ്രോഹ ഭരണത്തിനുമെതിരേയുമാണ് മുനിസിപ്പല്‍ യു.ഡി.എഫ് കമ്മിറ്റി പ്രക്ഷോഭത്തിനിറങ്ങുന്നതെന്ന് ലീഗ് നേതാക്കളായ കുഞ്ഞീതു, എ.കെ സൈതാലിക്കുട്ടി, കെ. ഇബ്രാഹിംഹാജി, സി.എം അലിക്കുട്ടി, പി.കെ.കെ തങ്ങള്‍ എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."