അനസ് ബി.കെ 55ല്‍ പങ്കാളി; പരിശോധനയില്‍ പകുതി കത്തിയ രേഖകള്‍ കണ്ടെത്തി
തലശ്ശേരി: ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ബിസിനസ് പങ്കാളിയുടെ തലശ്ശേരിയിലെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സംഘം നടത്തിയ പരിശോധനയില്‍ പകുതി കത്തിയ നിലയില്‍ രേഖകള്‍ സൂക്ഷിച്ച ചാക്ക് കണ്ടെത്തി. ബിനീഷ് കോടിയേരിയുടെ ഉടമസ്ഥതയില്‍ ബംഗളൂരുവില്‍ പ്രവര്‍ത്തിച്ചിരുന്ന ബി.കെ 55 എന്ന റെഡിമെയ്ഡ് സ്ഥാപനത്തില്‍ 2012 വരെ ബിസിനസ് പങ്കാളിയായിരുന്നു സുഹൃത്തായ അനസ്. ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ സെക്രട്ടറിയുമായ ധര്‍മടം മീത്തലെപീടിക ബോട്ട് ജെട്ടിക്കുസമീപം താമസിക്കുന്ന മുഹമ്മദ് അനസിന്റെ സുബിനാസ് എന്ന വീട്ടിലാണ് പരിശോധന നടത്തിയത്. ഇന്നലെ രാവിലെ 9.30ന് ആരംഭിച്ച പരിശോധന വൈകിട്ടാണ് അവസാനിപ്പിച്ചത്. പരിശോധനാ സമയം അനസ് വീട്ടിലുണ്ടായിരുന്നില്ല. അനസ് കൊച്ചിയിലെന്നാണ് അധികൃതര്‍ക്കു ലഭിച്ച വിവരം.
പരിശോധനയ്‌ക്കെത്തുന്ന വിവരം ലോക്കല്‍ പൊലിസിനെ ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നില്ല. മൂന്നു കാറുകളിലായി ആറു ഉദ്യോഗസ്ഥരാണ് എത്തിയത്. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ജോയിന്റ് ഡയറക്ടര്‍ ഷാജിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
പരിശോധനയില്‍ നിര്‍ണായക വിവരങ്ങള്‍ ലഭ്യമായിട്ടുണ്ടോയെന്ന് ഇ.ഡി സംഘം വെളിപ്പെടുത്തിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."