HOME
DETAILS
MAL
ഇടപെടലുകളില്‍ മിതത്വം പാലിക്കണം: അത്തിപ്പറ്റ ഉസ്താദ്
backup
July 26 2016 | 18:07 PM
കയ്പമംഗലം: മനുഷ്യന്‍ തന്റെ സംസാരവും പ്രവര്‍ത്തനങ്ങളും ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്നും ഇടപെടലുകളില്‍ മിതത്വം പാലിക്കണമെന്നും പ്രമുഖ സൂഫീ വര്യന്‍ ശൈഖുനാ അത്തിപ്പറ്റ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍ പറഞ്ഞു.
കൂരിക്കുഴി പതിനെട്ടു മുറി മസ്ജിദു തഖ് വയില്‍ സംഘടിപ്പിച്ച പ്രാര്‍ഥനാസംഗമത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നൈമിഷികമായ ഇഹലോക ജീവിതത്തില്‍ കൊട്ടാര സമാനമായ മണിമന്ദിരങ്ങള്‍ നിര്‍മിച്ച് ധന ദുര്‍വിനിയോഗം നടത്തുന്നത് മൗഡ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുപ്രഭാതം ജില്ലാ കോ-ഓഡിനേറ്റര്‍ സി.എച്ച്.എം ഫൈസല്‍ ബദ്‌രി മുഖ്യ പ്രഭാഷണം നടത്തി. മുജീബ് റഹ്മാന്‍ ദാരിമി, ഹുസൈന്‍ ഫൈസി, നൗഫല്‍ റഹ്മാനി, ഹനീഫ ഖാസിമി, മുസ്ഥഫ ഫൈസി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."