തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെ വനിതാ ശുചീകരണ തൊഴിലാളികള്‍ക്ക് സമയത്തിന് വേതനമില്ല
തിരൂര്‍: ദിവസവേതനാടിസ്ഥാനത്തില്‍ തിരൂര്‍ റെയില്‍വെ സ്റ്റേഷനില്‍ ശുചീകരണ ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികള്‍ക്ക് കരാറുകാരന്‍ യഥാസമയം കൂലി നല്‍കാത്തതിനാല്‍ ദുരിതം.
രണ്ടു മാസത്തിലധികമായി വേതനം ലഭിക്കാത്തതിനാല്‍ പല തൊഴിലാളികളും ബുദ്ധിമുട്ടുകയാണ്. തിരൂര്‍ റെയില്‍വെ സ്റ്റേഷനില്‍ 17 ശുചീകരണ തൊഴിലാളികളാണുള്ളത്.
ഇവരില്‍ മിക്കവരും സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്നവരാണ്. അതിനാലാണ് പ്രതിദിനം 257 രൂപയ്ക്ക് ഇവര്‍ ജോലി ചെയ്യുന്നത്. എന്നാല്‍ കരാറുകാരന്‍ മാസംതോറും വേതനം നല്‍കാത്തത് ഇവരെ പ്രയാസത്തിലാക്കിയിരിക്കുകയാണ്. ഒന്നര വര്‍ഷം മുമ്പ് തിരൂര്‍ റെയില്‍വെ സ്റ്റേഷനിലെ ശുചീകരണ ചുമതല കരാറെടുത്ത പട്ടാമ്പി കൊപ്പം സ്വദേശിയായ കരാറുകാരനാണ് വനിതാ തൊഴിലാളികള്‍ക്ക് യഥാസമയം വേതനം നല്‍കുന്നില്ലെന്ന് പരാതി ഉയര്‍ന്നിരിക്കുന്നത്.
ഇ.എസ്.ഐ, പി.എഫ് ഇനത്തില്‍ തൊഴിലാളികളില്‍ നിന്ന് നിശ്ചിത തുക ഈടാക്കുന്ന കരാറുകാരന്‍ തൊഴിലാളികള്‍ക്ക് ആനുകൂല്യം ലഭിക്കുന്നതിന് ബന്ധപ്പെട്ട ഓഫിസില്‍ ഇ.എസ്.ഐ, പി.എഫ് വിഹിതം അടക്കുന്നില്ലെന്നും ആക്ഷേപമയുര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ അജ്ഞതയുള്ളതിനാലും ജോലി നഷ്ടപ്പെടുമെന്ന ആശങ്കയുള്ളതിനാലും സ്ത്രീകളായ തൊഴിലാളികള്‍ സഹിച്ചുകഴിയുകയാണ്.
റെയില്‍വെ സ്റ്റേഷന്‍ പരിസരത്തെ ട്രാക്ക്, പ്ലാറ്റ്‌ഫോം, ഓഫിസുകള്‍, കക്കൂസ്, കുളിമുറി തുടങ്ങിയ ഇടങ്ങളെല്ലാം വ്യത്തിയായി സൂക്ഷിക്കുന്നത് മൂന്ന് ഷിഫ്റ്റിലായി പ്രവര്‍ത്തിക്കുന്ന അമ്പത് വയസ്സിനും അതിന് മുകളിലും പ്രായമുള്ള ശുചീകരണ തൊഴിലാളികളാണ്. ഷിറ്റ് പ്രകാരം രാത്രി പോലും ഇവര്‍ ജോലി ചെയ്യുന്നുണ്ട്.
എന്നിട്ടും ദുരവസ്ഥയാണ് ഇവര്‍ക്ക്. കരാറുകാരന്‍ സാമ്പത്തിക പ്രശ്‌നം പറഞ്ഞ് രണ്ടു മാസത്തിലധികമുള്ള വേതനം പിടിച്ചുവയ്ക്കുമ്പോള്‍ തൊഴിലാളികള്‍ക്ക് അനുകൂലമായി ഇടപെടാന്‍ റെയില്‍വെ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും നടപടിയുണ്ടാകാത്തതും ഇവരെ കുഴക്കുകയാണ്.
ഇടക്കാലത്ത് പ്രശ്‌ന പരിഹാരത്തിനായി ഒരു ട്രേഡ് യൂനിയന്‍ ഇടപെട്ടെങ്കിലും കാര്യമായ ഫലമുണ്ടാകാത്ത അവസ്ഥയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."