ഇടിയഞ്ചിറ റഗുലേറ്റര്‍ ബ്രിഡ്ജ്; കെ.എല്‍.ഡി.സി പരിശോധന നടത്തി
പാവറട്ടി: ഇടിയഞ്ചിറ റഗുലേറ്റര്‍ ബ്രിഡ്ജ് സംരക്ഷണസമിതി നല്‍കിയ അപേക്ഷയെ തുടര്‍ന്ന് കെ.എല്‍.ഡി.സി ഉദ്യോഗസ്ഥര്‍ മുല്ലശ്ശേരിയില്‍ പരിശോധനക്കെത്തി. പ്രളയത്തെ തുടര്‍ന്ന് ഇടിയഞ്ചിറ തിരുനെല്ലൂര്‍ മേഖലയില്‍ വ്യാപകമായി നാശനഷ്ടങ്ങള്‍ ഉണ്ടായിരുന്നു.
ഇടിയഞ്ചിറ റെഗുലേറ്ററിന്റെയും കെ.എല്‍.ഡി.സി കനാലിന്റെയും കാര്യക്ഷമമായ പ്രവര്‍ത്തനം ഉറപ്പു വരുത്തണമെന്ന് ആവശ്യപ്പെട്ട് ഇടിയഞ്ചിറ റെഗുലേറ്റര്‍ ബ്രിഡ്ജ് സംരക്ഷണസമിതി ജില്ലാ കലക്ടര്‍ക്കും കെ.എല്‍.ഡി.സി. അധികൃതര്‍ക്കും ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ക്കും അപേക്ഷ നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് കെ.എല്‍.ഡി.സി. കണ്‍സ്ട്രക്ഷന്‍ എന്‍ജിനിയര്‍ എ.ജി ബോബന്‍, എന്‍ജിനിയര്‍ പി.എ.കുഞ്ഞു, എന്നിവരടങ്ങുന്ന സംഘം പരിശോധനക്ക് എത്തിയത്. കനാല്‍ ബണ്ടിന് സംരക്ഷണ ഭിത്തി നിര്‍മിക്കുക, കനാലില്‍ നിന്നും തിരുനെല്ലൂര്‍ കോള്‍ പടവിലേക്കുള്ള സ്ലൂയിസ് വലുപ്പം കൂട്ടി തുറക്കാനും അടക്കാനുമുള്ള സംവിധാനം ഒരുക്കുക, യന്ത്ര സഹായത്തോടെ ഷട്ടറുകള്‍ തുറക്കുന്നതിന് സംവിധാനങ്ങള്‍ ഒരുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ റെഗുലേറ്ററിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് അടിയന്തിരമായി നടപ്പിലാക്കണമെന്ന് സംരക്ഷണ സമിതി ഭാരവാഹികള്‍ ആവശ്യപെട്ടു. നവകേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിന് സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് സ്ഥലം സന്ദര്‍ശിച്ച കെ.എല്‍.ഡി.സി അധികൃതര്‍ വ്യക്തമാക്കി. സംരക്ഷണ സമിതി ഭാരവാഹികളായ എം.ബി സെയ്ത് മുഹമ്മദ്, ഷെരീഫ് ചിറക്കല്‍, രവി പനക്കല്‍, ജമാല്‍ തിരുനെല്ലൂര്‍, അബു കാട്ടില്‍ തുടങ്ങിയവരും ഉദ്യോഗസ്ഥരോടൊപ്പം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."