HOME
DETAILS

ലക്ഷ്യം ജലസമൃദ്ധ ഹരിതാഭ ഗ്രാമം; തിരുന്നാവായ സമഗ്രജലസംരക്ഷണ പദ്ധതിക്ക് ഒരുങ്ങുന്നു

  
backup
May 16 2017 | 21:05 PM

%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8d%e0%b4%af%e0%b4%82-%e0%b4%9c%e0%b4%b2%e0%b4%b8%e0%b4%ae%e0%b5%83%e0%b4%a6%e0%b5%8d%e0%b4%a7-%e0%b4%b9%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%be%e0%b4%ad


തിരൂര്‍: പരമ്പരാഗത ജലസ്രോതസുകള്‍ നവീകരിക്കുതിനും  മഴവെള്ളം സംഭരിച്ച് പഞ്ചായത്തിനെ ജലസമൃദ്ധമാക്കുന്നതിനും ലക്ഷ്യമിട്ട് തിരുന്നാവായ പഞ്ചായത്തില്‍ സമഗ്ര ജലസംരക്ഷണ മാതൃകാ പദ്ധതി നടപ്പാക്കാന്‍ തീരുമാനം. കൃഷിയും വനവല്‍ക്കരണവും വ്യപകമാക്കി ഹരിതഭംഗി വരുത്തുന്നതിനും തിരുന്നാവായ  ജലസമൃദ്ധം ഹരിതാഭം' എന്ന പേരില്‍ സമഗ്രപദ്ധതി തയാറാക്കുന്നതിന് ജനപ്രതിനിധികളുടെയും ഉന്നതഉദ്യോഗസ്ഥന്‍മാരുടെയും സംയുക്തയോഗത്തിലാണ് തീരുമാനിച്ചത്.  
ജില്ലാഭരണകൂടത്തിന്റെ പങ്കാളിത്തത്തോടെയുള്ള പദ്ധതിയില്‍ പഞ്ചായത്തിലെ ജലാശയങ്ങള്‍, കൈത്തോടുകള്‍, കായലുകള്‍, കുളങ്ങള്‍ ശുചികരിക്കുന്നതിനും നവീകരിക്കുന്നതിനുമാണ് തീരുമാനം. അടുത്ത രണ്ടുവര്‍ഷത്തിനകം പഞ്ചായത്തിനെ ഏതു കാലാവസ്ഥയിലും ജലലഭ്യതയുള്ള പ്രദേശമാക്കി നിലനിര്‍ത്താനാണ് ലക്ഷ്യമിടുന്നത്. മഴക്കാലത്ത്  ലഭിക്കുന്ന വെള്ളം പാഴാക്കാതെ സംരക്ഷിക്കുന്നതിനും ജലാശയങ്ങള്‍ ബഹുജനപങ്കളിത്തത്തോടെ മലിനമാകാതെ സുക്ഷിക്കുതിനുമുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കും.
പദ്ധതിയുടെ വിപുലമായ നടത്തിപ്പിനും സംഘാടനത്തിനുമായി 20 ന് ജില്ലാ കലക്ടര്‍  അമിത് മീണയുടെ സാന്നിധ്യത്തില്‍ സന്നദ്ധസംഘടനകളുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും വിപുലമായ യോഗം ചേരുന്നതിനും സമഗ്രപദ്ധതി പ്രഖ്യപിക്കുന്നതിനും തീരുമാനമായിട്ടുണ്ട്.  തിരൂര്‍ ആര്‍. ഡി. ഒ  ടി.വി സുഭാഷ് യോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഫൈസല്‍ എടശ്ശേരി അധ്യക്ഷനായി.  ജില്ലാ ഡെപ്യൂട്ടി പ്ലാനിങ് ഓഫിസര്‍ ശ്രീലത പദ്ധതി വിശദീകരിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനിഗോഡ്‌ലീഫ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ആയപ്പള്ളി ശംസുദ്ദീന്‍, കെ.വി അബ്ദുല്‍ഖാദര്‍, സൂര്‍പ്പില്‍ സുബൈദ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മുളക്കല്‍  മുഹമ്മദാലി, സി.പി സൈഫുന്നിസ പഞ്ചായത്തംഗങ്ങളായ  ടി വേലായുധന്‍, പറമ്പില്‍ നാസര്‍, കെ.എം അബദുല്‍ഗഫൂര്‍, എം.പി മുഹമ്മദ്‌കോയ, കായക്കല്‍ അലി, വി.ഇ.ഒ ബാബുമോന്‍, അമരിയില്‍ അബ്ദുല്‍കലാം സംസാരിച്ചു.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറൻ്റ് അഫയേഴ്സ്-25-11-2024

PSC/UPSC
  •  19 days ago
No Image

ശാഹി മസ്ജിദ് വെടിവെപ്പ് ഭരണകൂട ഭീകരത - എസ്.കെ.എസ്.എസ്.എഫ്

organization
  •  19 days ago
No Image

കരുനാഗപ്പള്ളിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലടി; സംഘർഷത്തിൽ മേഖലാ പ്രസിഡൻ്റിന് പരുക്ക്

Kerala
  •  19 days ago
No Image

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

latest
  •  19 days ago
No Image

13 വയസുകാരൻ വൈഭവിനെ സ്വന്തമാക്കി രാജസ്ഥാന്‍

Cricket
  •  19 days ago
No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  19 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

Kerala
  •  19 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  19 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  19 days ago
No Image

‌മത്സ്യബന്ധന ബോട്ടിൽ നിന്ന് 5,000 കിലോയോളം മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

latest
  •  19 days ago