തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കാലാവധി ഈ മാസം 11ന് അവസാനിക്കുന്ന സാഹചര്യത്തില്‍ ഭരണസ്തംഭനം ഒഴിവാക്കുന്നതിന് 1994ലെ കേരള പഞ്ചായത്ത് രാജ് ആക്ട്, വകുപ്പ് 151, ഉപവകുപ്പ് (2) പ്രകാരവും 1994ലെ കേരള മുനിസിപ്പാലിറ്റി ആക്ട്, വകുപ്പ് 65, ഉപവകുപ്പ് (1) പ്രകാരവും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി രൂപീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
ജില്ലാ പഞ്ചായത്തില്‍ ജില്ലാ കലക്ടര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയരക്ടര്‍, ബ്ലോക്ക് പഞ്ചായത്തില്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍, കൃഷി അസിസ്റ്റന്റ് ഡയരക്ടര്‍, ഗ്രാമപഞ്ചായത്തില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റന്റ് എന്‍ജിനീയര്‍, കൃഷി ഓഫിസര്‍, കോര്‍പറേഷനില്‍ ജില്ലാ കലക്ടര്‍, കോര്പറേഷന് സെക്രട്ടറി, കോര്പറേഷന് എന്‍ജിനീയര്‍, മുനിസിപ്പാലിറ്റികളില്‍ മുനിസിപ്പല്‍ കൗണ്‍സില്‍ സെക്രട്ടറി, എന്‍ജിനീയര്‍, സംയോജിത ശിശുവികസന പദ്ധതിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥന് എന്നിങ്ങനെയാണ് കമ്മിറ്റികള്‍ രൂപീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."