HOME
DETAILS
MAL
കുടിവെള്ളമില്ലാതെ നിലമ്പൂര്‍; വിനോദയാത്രയില്‍ മുഴുകി ഭരണസമിതി
backup
May 16 2017 | 21:05 PM
നിലമ്പൂര്‍: റിലയന്‍സ് കേബിള്‍ വിവാദവും, ഗവ. കോളജും, കുടിവെള്ളവും പ്രശ്നമായി തുടരുമ്പോഴും നഗരസഭ ഭരണസമിതി അംഗങ്ങള്‍ വിനോദയാത്രയില്‍. നഗരസഭാ പരിധിയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാവുകയും സത്വര നടപടികള്‍ ഫലപ്രദമാകാതെയും വന്നതോടെ വെള്ളത്തിനായി ജനം നെട്ടോട്ടമോടുകയാണ്.
ഇത്രയേറെ പ്രശ്നം രൂക്ഷമായ സാഹചര്യത്തില്‍ പൈപ്പ് ലൈനുകളുടെ അറ്റകുറ്റപണിയും തുടങ്ങിയതോടെ ഈ വിഷയം അടിയന്തിര ബോര്‍ഡ് യോഗത്തില്‍ അജണ്ടയാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കോളജ് വിഷയം മാത്രം ചര്‍ച്ചചെയ്ത് പിരിയുകയായിരുന്നു.
വെള്ളത്തിനായി ജനം നെട്ടോട്ടമോടുമ്പോഴാണ് നഗരസഭാ ഭരണസമിതിയംഗങ്ങള്‍ ടൂറുമായി നാടുചുറ്റിയത്. സി പി എം അംഗങ്ങള്‍ ടൂറില്നിന്നും വിട്ടുനിന്നിരുന്നു. നഗരസഭാ നല്കുന്ന നാമമാത്ര ജലം എങ്ങുമെത്താത്ത അവസ്ഥയിലാണെന്ന് സി പി എം വനിതാ അംഗങ്ങള്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."