HOME
DETAILS

മഴക്കാലപൂര്‍വ ശുചീകരണം എങ്ങുമെത്തിയില്ല

  
backup
May 16 2017 | 21:05 PM

%e0%b4%ae%e0%b4%b4%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b2%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5-%e0%b4%b6%e0%b5%81%e0%b4%9a%e0%b5%80%e0%b4%95%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%8e

 

കുറ്റ്യാടി: ഗ്രാമ പഞ്ചായത്തില്‍ സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം നിലവില്‍ വന്നെങ്കിലും കുമിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും ഫ്‌ളക്‌സ് ബോര്‍ഡുകളും നീക്കം ചെയ്യാന്‍ നടപടിയായില്ല.
മെയ് 15 മുതലാണ് പഞ്ചായത്തില്‍ 50 മൈക്രോണിനു താഴെയുള്ള പ്ലാസ്റ്റിക് സഞ്ചികളും മറ്റും വില്‍ക്കുന്നതും കൈവശം വയ്ക്കുന്നതും നിരോധിച്ചത്. ഇതു ലംഘിക്കുന്നവരില്‍ നിന്ന് 4000 രൂപവരെ പിഴ ഈടാക്കുമെന്നും സെക്രട്ടറി ഇറക്കിയ സര്‍ക്കുലറില്‍ പറഞ്ഞിരുന്നു. കുന്നുമ്മല്‍ ബ്ലോക്കിലെ മറ്റു പഞ്ചായത്തുകളില്‍ ഏപ്രില്‍ ഒന്നിന് നിലവില്‍വന്ന പ്ലാസ്റ്റിക് നിരോധനം വന്‍ വിജയമായിരുന്നു.
എന്നാല്‍ മലയോര മേഖലയുടെ ആസ്ഥാനമായ കുറ്റ്യാടി പഞ്ചായത്തില്‍ പ്ലാസ്റ്റിക് നിരോധിക്കാത്തതിനാല്‍ ഇതിന്റെ ഗുണഫലം ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് കുറ്റ്യാടിയിലും പ്ലാസ്റ്റിക് നിരോധിക്കാന്‍ ഭരണസമിതി നിര്‍ബന്ധിതമായത്.
അതേസമയം പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള രണ്ടു ബസ് സ്റ്റാന്‍ഡുകളിലും സ്‌കൂള്‍ മതിലിലും ഫ്‌ളക്‌സ് ബോര്‍ഡുകളും പ്ലാസ്റ്റിക് സഞ്ചികളും കുമിഞ്ഞുകൂടിയിട്ടും ആരോഗ്യവകുപ്പും പഞ്ചായത്തും തിരിഞ്ഞുനോക്കുന്നില്ല. പൊതുജനാരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരുടെ ഓഫിസിന് തൊട്ടടുത്താണ് ആശുപത്രിയില്‍ നിന്നുള്ള പ്ലാസ്റ്റിക്കുകളും മറ്റും കത്തിക്കുന്നത്. ഇതേ സ്ഥലത്തുതന്നെ കച്ചവട സ്ഥാപനത്തില്‍ നിന്നുള്ള സൈക്കിള്‍ ടയറുകളും മറ്റു പാഴ്‌വസ്തുക്കളും നിക്ഷേപിച്ചിട്ടുണ്ട്.
മഴക്കാലപൂര്‍വ ശുചീകരണത്തിന് നടപടികളില്ലാത്തതിനാല്‍ കൊതുക് ശല്യവും രൂക്ഷമാണ്. പുഴയോരത്തും ഓവുചാലുകളിലും കുമിഞ്ഞുകൂടിയ മാലിന്യങ്ങള്‍ മഴ ശക്തമാകുന്നതോടെ കുത്തിയൊലിച്ച് ഇറങ്ങുക കുറ്റ്യാടിപ്പുഴയിലേക്കാണ്.
അറവുമാലിന്യങ്ങളടക്കം തള്ളി പുഴ മലിനീകരിക്കുന്നതിനെതിരേ നടപടിയെടുക്കാന്‍ പുഴ സംരക്ഷണസമിതിയോ പഞ്ചായത്തോ പൊതുജനാരോഗ്യ വിഭാഗമോ തയാറാകുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. കാലവര്‍ഷം ശക്തമാകുന്നതിനു മുന്‍പ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കിയില്ലെങ്കില്‍ രോഗങ്ങള്‍ പടരുമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  5 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  5 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  5 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  5 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  6 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  7 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  7 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  7 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago