ഒളിംപിക് വില്ലേജുകളുടെ അറ്റകുറ്റപ്പണി ഉടന്‍ പൂര്‍ത്തിയാവും: സംഘാടക സമിതി
റിയോ ഡി ജനീറോ: ഒളിംപിക് വില്ലേജുകളുടെ അറ്റകുറ്റപ്പണികള്‍ ഈയാഴ്ച്ചത്തോടെ പൂര്‍ത്തിയാവുമെന്ന് ഒളിംപിക് സംഘാടക സമിതി. റിയോയില്‍ ഒളിംപിക് വില്ലേജുകള്‍ ദയനീയാവസ്ഥയിലാണെന്നു കഴിഞ്ഞ ദിവസം ആസ്ത്രേലിയന്‍ ഒളിംപിക് സംഘം ആരോപിക്കുകയും വില്ലേജ് ബഹിഷ്കരിക്കുകയും ചെയ്തിരുന്നു.
ശുചിത്വമില്ലാത്ത ടോയ്ലറ്റുകള്, അപകട ഭീഷണിയുയര്‍ത്തുന്ന വൈദ്യുത കമ്പികള്‍ എന്നിവയെ ഭയന്ന് ഒളിംപിക് വില്ലേജുകളിലേക്ക് മാറാന്‍ പല താരങ്ങളും വിസമ്മതിച്ചിരുന്നു. തുടര്‍ന്നാണ് അറ്റകുറ്റപണികള്‍ വേഗത്തിലാക്കാന്‍ ബ്രസീല്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. പ്രശ്നങ്ങള്‍ പരിഹരിക്കാനായി 630 തൊഴിലാളികളെ പ്രത്യേകമായി നിയമിച്ചിട്ടുണ്ടെന്നു സംഘാടക സമിതി വക്താവ് മരിയോ അന്‍ഡ്രാഡ പറഞ്ഞു. നാളെയോടെ അറ്റകുറ്റ പണികള്‍ അവസാനിക്കുമെന്നാണ് പ്രതീക്ഷ. ഈയാഴ്ച്ച അവസാനത്തോടെ ഒളിംപിക് വില്ലേജ് താരങ്ങള്‍ക്കായി വിട്ടുകൊടുക്കുമെന്നും അന്‍ഡ്രാഡ പറഞ്ഞു.
അതേസമയം ഒളിംപിക് വില്ലേജുകളുടെ പുരോഗതിയില്‍ ആസ്ത്രേലിയന്‍ ടീം സംതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. നേരത്തെയുണ്ടായ വില്ലേജില്‍ നിന്ന് ഒരുപാട് മാറ്റം വന്നിട്ടുണ്ടെന്നും അടുത്ത ദിവസത്തോടെ ഒളിംപിക് വില്ലേജിലേക്ക് തിരിച്ചു പോകാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ആസ്ത്രേലിയന്‍ ടീം വക്താവ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."