18 ലെ വാഹന പണിമുടക്ക് മാറ്റിവച്ചു
തിരുവന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഈ മാസം 18ന് നടത്താന്‍ നിശ്ചയിച്ചിരുന്ന മോട്ടോര്‍ വാഹന പണിമുടക്ക് മാറ്റിവച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി ഭാരവാഹികള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പണിമുടക്ക് മാറ്റിവച്ചത്.
ബസ്, ഓട്ടോ, ലോറി, ടാക്സി വാഹനങ്ങളാണ് പണിമുടക്കാന്‍ തീരുമാനിച്ചിരുന്നത്. ഒട്ടോ ഒഴികേയുള്ള പൊതഗതാഗത വാഹനങ്ങളില്‍ ജിപിഎസ് നിര്‍ബന്ധമാക്കാനുള്ള മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചായിരുന്നു പണിമുടക്ക്. തൃശൂരില്‍ ചേര്‍ന്ന മോട്ടോര്‍ വാഹന സംരക്ഷ സമിതി യോഗത്തിലായിരുന്നു ജൂണ്‍18 ന് പണിമുടക്കാന്‍ തീരുമാനിച്ചിരുന്നത്.
പൊതുഗതാ വാഹനങ്ങളില്‍ കഴിഞ്ഞ ഒന്നുമുതുല് ജിപിഎസ് നിര്‍ബന്ധമാക്കിയിരുന്നു. തുടക്കസമയത്ത് വാഹനപരിശോധന നടത്തി ജിപിഎസ് ഇല്ലാത്തവര്‍ക്കെതിരേ പിഴ ഈടാക്കേണ്ടതില്ലെന്നായിരുന്നു മോട്ടോര്‍ വകുപ്പിന്റെ തീരുമാനം. സംസ്ഥാനത്ത് ആകെ 30 ലക്ഷത്തോളം പൊതുഗതാഗത വാഹനങ്ങളാണ് ഉള്ളത്. ഇതില്‍ 10000 വാഹനങ്ങളില്‍ മാത്രമേ ജിപിഎസ് ഘടിപ്പിച്ചിട്ടുള്ളു. മുഴുവന്‍ വാഹനങ്ങളിലും ജിപിഎസ് ഘടിപ്പിക്കാന്‍ ഒരു വര്‍ഷമെങ്കിലും എടുത്തേക്കും.
ജി.പി.എസ് സംവിധാനം നടപ്പാക്കുന്നത് മാറ്റിവയ്ക്കും.15 വര്‍ഷത്തെ നികുതി, ഓട്ടോറിക്ഷ മീറ്റര്‍ സീല്‍ താമസിച്ചാലുണ്ടാകുന്ന പിഴ തുടങ്ങിയ വിഷയങ്ങള്‍ 26ന് ഉന്നതതല ചര്‍ച്ച നടത്തുന്നതിനും തീരുമാനിച്ചതിനെ തുടര്‍ന്നാണ് പണിമുടക്ക് മാറ്റിവച്ചതെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."