ഗള്‍ഫ് മേഖലയിലെ കപ്പല്‍ ആക്രമണം; ഇറാനെതിരെ വീഡിയോ തെളിവുകള്‍ പുറത്ത് വിട്ട് അമേരിക്ക
റിയാദ്: ഗള്‍ഫ് മേഖലയിലെ സംഘര്‍ഷങ്ങള്‍ക്കിടെ ഗള്‍ഫ് കടലില്‍ കപ്പലുകള്‍ ആക്രമിച്ചതിന് പിന്നില്‍ ഇറാന്‍ ആണെന്നതിനു തെളിവുകള്‍ പുറത്ത് വിട്ട അമേരിക്കയുടെ നടപടികള്‍ക്ക് ശക്തി പകര്‍ന്നു സഊദി അറേബ്യാ രംഗത്തെത്തി. സായുധ സംഘങ്ങള്‍ക്ക് പുറമെ ഇറാന്‍ നേരിട്ട് ആക്രമണം നടത്തിയതാണെന്ന വിശദീകരണവുമായി അമേരിക്ക വീഡിയോ അടക്കമുള്ള തെളിവുകളാണ് പുറത്തു വിട്ടത്.
തുടര്‍ന്ന് അമേരിക്ക നടത്തിയ നീക്കങ്ങളെ പൂര്‍ണ്ണമായും പിന്തുണച്ചാണ് സഊദി അറേബ്യാ രംഗത്തെത്തിയത്.
ഇറാന്‍ നേരിട്ടുതന്നെയാണ് ആക്രമണം നടത്തിയതെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു. സംഘര്‍ഷം രൂക്ഷമാക്കാനും അന്താരാഷ്ട സമാധാനത്തിനും സുരക്ഷക്കും ഭീഷണി ഉയര്‍ത്താനുമാണ് ഇറാന്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. യു.എസ് വിദേശകാര്യ സെക്രട്ടറിയുടെ പ്രസ്താവന പൂര്‍ണമായും ശരിയാണെന്നും ഇറാന്റെ ചരിത്രം അതാണെന്നും സഊദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ പ്രതികരിച്ചു.
ആക്രമണത്തില്‍ കേടുപാട് സംഭവിച്ച ഒരു കപ്പലില്‍നിന്ന് ഇറാന്‍ വിപ്ലവ ഗാര്‍ഡ് മൈന്‍ നീക്കം ചെയ്യുന്ന വീഡിയോയാണ് അമേരിക്കന്‍ സേന പുറത്തുവിട്ടത്. കോകുക കറേജസ് കപ്പലിന്റെ ഒരു വശത്തുനിന്നാണ് ഇറാന്റെ പട്രോള്‍ ബോട്ട് മൈന്‍ നീക്കിയതെന്ന് വീഡിയോ പുറത്തിറക്കി യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് വക്താവ് ബില്‍ അര്‍ബന്‍ പറഞ്ഞു.
ഒരു മാസം മുന്‍പ് സമാനമായ ആക്രമണം നടന്നതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം നടന്ന ആക്രമണം മേഖലയില്‍ കൂടുതല്‍ അരക്ഷിതാവസ്ഥക്ക് ആക്കം കൂട്ടിയിട്ടുണ്ട്. ഇറാന്റെ ഭാഗത്തുനിന്നുള്ള ഭീഷണി അവസാനിച്ചിട്ടില്ലെന്നും മേഖലയിലെ സൈനിക സാന്നിധ്യം വര്‍ധിപ്പിക്കുമെന്നും സൂചന നല്‍കി യു എസ് അധികൃതര്‍ രംഗത്തെത്തിയിട്ടുണ്ട്.
ഗള്‍ഫ് മേഖലയിലെ ചരക്കു കപ്പലുകള്‍ക്ക് യു.എസ് പടക്കപ്പലുകള്‍ സുരക്ഷ ഒരുക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ഇറാനെതിരെ സഊദി സ്വരം കടുപ്പിച്ചു. ഇറാന്‍ സഹായത്തോടെ സഊദിക്കെതിരെ തുടര്‍ച്ചയായ മിസൈല്‍, ഡ്രോണ്‍ ആക്രമണം നടത്തുന്നതിന്റെ പശ്ചാത്തലത്തില്‍ സഊദി ഡെപ്യൂട്ടി പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഇറാനെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.
നാലു ദശകമായി ഇറാന്‍ ഭരണകൂടം മേഖലയില്‍ തുടരുന്ന അക്രമം നിര്‍ത്തണമെന്നും അബഹ എയര്‍പോര്‍ട്ട് ലക്ഷ്യമിട്ട് ആക്രമണം നടത്തിയ ഹൂത്തി മിലീഷ്യയെ സഊദി അറേബ്യ ശക്തമായി നേരിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സഊദി അറേബ്യയുടെ സുരക്ഷക്കും താല്‍പര്യങ്ങള്‍ക്കും കോട്ടം തട്ടിക്കാന്‍ ശ്രമിക്കുന്ന എല്ലാവരെയും ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിടുമെന്നും ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."