പോളിന്റെ വിവാഹവാര്‍ഷികം ദുരിതബാധിതര്‍ക്ക് സാന്ത്വനമേകും
കേളകം: വീടു നഷ്ടപ്പെട്ട കുടുംബത്തിന് വീട് വെച്ച് നല്‍കുമെന്ന പ്രഖ്യാപനത്തോടെ 25ാം വിവാഹവാര്‍ഷികം ആഘോഷിക്കാനൊരുങ്ങുകയാണ് ചുങ്കക്കുന്ന് സ്വദേശികളായ ദമ്പതികള്‍. പൊന്നി കണ്‍സ്ട്രക്ഷന്‍ ഉടമ പോള്‍ കണ്ണന്താനവും സാലി പോളുമാണ് വേറിട്ട വിവാഹവാര്‍ഷികം വ്യത്യസ്ഥമായി ആഘോഷിക്കുന്നത്.
കൊട്ടിയൂരിലെ മഴക്കെടുതിയില്‍ വീട് നഷ്ടപ്പെട്ട ഒരു കുടുംബത്തിന് വീട് വച്ച് നല്‍കാനാണ് ചുങ്കക്കുന്ന് സ്വദേശി പോളും ഭാര്യ സാലിയും ഒരുങ്ങുന്നത്. 5 ലക്ഷം രൂപയാണ് പദ്ധതിക്കായി ഉപയോഗിക്കുക. 25 വര്‍ഷമായി കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പോളും ഭാര്യ സാലിയും ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം പാല്‍ചുരം റോഡ് ഉദ്ഘാടന സമയത്ത് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരനെ അറിയിക്കുകയായിരുന്നു.
ചുങ്കക്കുന്നില്‍ പൊന്നി കണ്‍സ്ട്രക്ഷന്‍സ് എന്ന പേരില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നപോള് പാല്‍ചുരം റോഡിന്റെ അറ്റകുറ്റപ്രവര്‍ത്തി പൂര്‍ത്തീകരിച്ച് നാടിന് സമര്‍പ്പിക്കുന്നതിലും മുഖ്യപങ്കാണ് വഹിച്ചത്. വിദ്യാര്‍ഥികളായ എമില്‍ഡ, ടെസ എന്നിവര്‍ പോള്‍, സാലി ദമ്പതികളുടെ മക്കളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."