HOME
DETAILS
MAL
വേനലിനു മുന്‍പെ ഇടുമ്പ പുഴയും വറ്റി
backup
September 17 2018 | 08:09 AM
കൂത്തുപറമ്പ്: അതികഠിനമായ വേനല്‍ക്കാലത്തും ജലസമൃദ്ധമായിരുന്ന ഇടുമ്പ പുഴയും വറ്റിവരളാന്‍ തുടങ്ങി.
കഴിഞ്ഞ മാസമുണ്ടായ പ്രളയത്തില്‍ കരകവിഞ്ഞൊഴുകിയതാണ് ഈ പുഴ. ഇതേ തുടര്‍ന്ന് നിരവധി വീടുകളില്‍ വെള്ളം കയറുകയും വ്യാപക കൃഷിനാശവും സംഭവിക്കുകയും ചെയ്തു.
എന്നാല്‍ ദിവസങ്ങള്‍ക്കകം പുഴയിലെ വെള്ളം ക്രമാതീതമായി കുറയുകയായിരുന്നു.
മഴ പൂര്‍ണമായും മാറി വേനല്‍ കടുത്തതോടെ പുഴ വറ്റാന്‍ തുടങ്ങിയിരിക്കുകയാണ്.
പ്രളയത്തെ തുടര്‍ന്ന് രൗദ്രഭാവത്തില്‍ കുത്തിയൊഴുകിയ പുഴയുടെ ഇന്നത്തെ അവസ്ഥ പ്രദേ ഇതുവരെയുണ്ടായിട്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.
വേനല്‍കാലത്ത് പുഴയില്‍ തടയണകെട്ടി തീരപ്രദേശത്തുകാര്‍ ജലമുപയോഗിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."