ഉരുവച്ചാലിലെ കംഫര്‍ട്ട് സ്റ്റേഷന് തുറന്നില്ല
ഉരുവച്ചാല്‍: ഉരുവച്ചാല്‍ ടൗണിലെ കംഫര്‍ട്ട് സ്റ്റേഷന് തുറന്ന് കൊടുക്കാനുള്ള നടപടി യായില്ല.
ഇതുകാരണം ഇവിടെയെത്തുന്ന യാത്രക്കാരും വ്യാപാരികളും പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാനാകാതെ നട്ടം തിരിയുകയാണ്.
ഉരുവച്ചാലിലെ കംഫര്‍ട്ട് സ്റ്റേഷന് അടച്ചു പൂട്ടിയിട്ട് നാളേറെയായി.
മട്ടന്നൂര്‍ നഗരസഭ നിര്‍മിച്ച ഉരുവച്ചാല്‍ ടാക്ലി സ്റ്റാന്റിലെ കംഫര്‍ട്ട് സ്റ്റേഷനാണ് നഗരസഭ ആരോഗ്യ വിഭാഗം അടച്ചു പൂട്ടി സീല്‍ വെച്ചത്. സെപ്റ്റിക്ക് ടാക് നിറഞ്ഞതോടെകംഫര്ട്ട് സ്റ്റേഷനില്‍
മാലിന്യം നിറഞ്ഞു മലിനജലം പുറത്തേക്ക് ഒഴുകിയതിനെ തുടര്‍ന്നുമാണ് രണ്ട് മാസംമുന്‍പ് അടച്ചിട്ടത്.
മഴ മാറി നിന്നിട്ടും ശുചീകരണ പ്രവൃത്തി നടത്തി തുറന്ന് കൊടുക്കാത്തതില്‍ നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധം ഉയരുകയാണ്.
മട്ടന്നൂര്‍ നഗരസഭയിലെ പ്രധാന ടൗണായ ഉരുവച്ചാലിലാണ് കംഫര്‍ട്ട് സ്റ്റേഷനില്ലാത്തതിനാല്നാട്ടുകാര് നട്ടം തിരിയുന്നത്. വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ ഉരുവച്ചാലില്‍ എത്തിപ്പെട്ടാല്‍ പ്രാഥമിക കര്‍മം നിര്‍വഹിക്കാന്‍ വേണ്ടി കംഫര്‍ട്ട് സ്റ്റേഷന്റെ അടുത്ത് എത്തിയാലാണ് പൂട്ടിയിട്ടത് കാണാന്‍ സാധിക്കുള്ളൂ. നഗരസഭ അധികൃതര്‍ അടച്ചു പൂട്ടിയ ടോയിലറ്റ് ശുചീകരണ പ്രവൃത്തി നടത്തി ഉടന്‍ തുറന്ന് കൊടുക്കാന്‍ വേണ്ട നടപടി യെടുക്കണമെന്ന്നാട്ടുകാര് ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."