പത്ര ഏജന്റിനെ ആക്രമിച്ച കേസില്‍ വധശ്രമത്തിന് കേസെടുത്തു
കൊയിലാണ്ടി: ചേലിയയിലെ പത്ര ഏജന്റ് വലിയപറമ്പത്ത് മീത്തല്‍ ഹരിദാസനെ (51) ആക്രമിച്ച് പരുക്കേല്‍പ്പിച്ച സംഭവത്തില്‍ കൊയിലാണ്ടി പൊലിസ് വധശ്രമത്തിന് കേസെടുത്തു.
ഗുരുതരമായി പരുക്കേല്‍പ്പിച്ചതിന് 326 വകുപ്പു പ്രകാരവും കേസെടുത്തിട്ടുണ്ട്. തിങ്കളാഴ്ച പുലര്‍ച്ചെ പത്രവിതരണത്തിനായി എത്തിയപ്പോഴാണ് ഹരിദാസനെ ഒരു സംഘം ആളുകള്‍ ആക്രമിച്ചത്. ഹരിദാസന്‍ സഞ്ചരിച്ച ഇരുചക്രവാഹനം തടഞ്ഞു നിര്‍ത്തിയായിരുന്നു അക്രമം. കൈയിലെയും കാലിലെയും എല്ലുകള്‍ തകര്‍ന്നിട്ടുണ്ട്. പ്രതികളെ കണ്ടാല്‍ തിരിച്ചറിയാമെന്ന് ഹരിദാസന്‍ പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്.
മാതൃഭുമി, ജന്മഭൂമി പത്രങ്ങളുടെ ഏജന്റാണ് ഹരിദാസന്‍. സംഭവത്തില്‍ പ്രതിഷേധിച്ച് പത്ര ഏജന്റുമാര്‍ ചെങ്ങോട്ടുകാവില്‍ പ്രകടനം നടത്തി. പ്രിന്‍സിപ്പല്‍ എസ്.ഐ സി.കെ രാജേഷ് മെഡിക്കല്‍ കോളജിലെത്തി ഹരിദാസന്റെ മൊഴി രേഖപ്പെടുത്തി. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി.വി സുധാകരന്‍, സി.പി.എം സെക്രട്ടേറിയറ്റ് അംഗം പി. വിശ്വന്‍, ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡന്റ് കൂമുള്ളി കരുണാകരന്‍, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് വി. സത്യന്‍, ജനതാദള്‍ യു, എന്‍.സി.പി എന്നിവ സംഭവത്തില്‍ പ്രതിഷേധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."