HOME
DETAILS
MAL
സമ്പൂര്‍ണ വൈദ്യുതീകരണ ജില്ലാതല പ്രഖ്യാപനം 26ന്
backup
May 16 2017 | 21:05 PM
നിലമ്പൂര്‍: സമ്പൂര്‍ണ വൈദ്യുതീകരണം ജില്ലാ തല പ്രഖ്യാപനം നിലമ്പൂരില്‍ 26 ന് നടക്കും. ചടങ്ങിന്റെ വിജയത്തിനായി സ്വാഗതസംഘ രൂപീകരണ യോഗം പി.വി.അന്‍വര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ നിലമ്പൂരില്‍ നടന്നു.
പാവപ്പെട്ടവര്‍ക്കടക്കം വൈദ്യുതി എത്തിക്കുന്നതിനായി സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതി ജീവനക്കാരുടെ ഒത്തൊരുമിച്ച പ്രവര്‍ത്തനഫലമായാണ് വിജയത്തിലെത്തുന്നതെന്ന് എം.എല്‍.എ പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി 14680 കണക്ഷന് പുതിയതായി നല്കാനായിട്ടുണ്ട്.
നഗരസഭ ചെയര്‍പേഴ്സണ്‍ പത്മിനി ഗോപിനാഥ്, കൗണ്‍സിലര്‍മാരായ എന്‍.വേലുക്കുട്ടി, കെ.ഗോപാലകൃഷ്ണന് എന്നിവരും മൂത്തേടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി.രാധാമണി, ഡിവിഷണല്‍ ചീഫ് എന്‍ജിനിയര്‍മാരായ ലിനി.എ.ജെ, ശോശാമ്മ കുരുവിള, പരമേശ്വരന് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."