പ്ലാസ്റ്റിക് മാലിന്യമുക്ത വാഴക്കാട് രണ്ടാംഘട്ട മാലിന്യം സംസ്‌കരണ കേന്ദ്രത്തിലേക്ക് കയറ്റിയയച്ചു
എടവണ്ണപ്പാറ: വാഴക്കാട്ഗ്രാമപ്പഞ്ചായത്തിന്റെ ഗ്രാമം സുന്ദരം, മധുരം ജീവിതം എന്ന സന്ദേശം മുന്നോട്ട് വെച്ചുകൊണ്ടുള്ള പ്ലാസ്റ്റിക് മാലിന്യമുക്തവാഴക്കാടിനായുള്ള രണ്ടാംഘട്ടം പ്ലാസ്റ്റിക് പാഴ് വസ്തുക്കള്‍ വാഹനത്തില്‍ കയറ്റി സംസ്‌ക്കരണകേന്ദ്രത്തിലേക്ക് അയച്ചു. പത്തൊമ്പത് വാര്‍ഡില്‍ നിന്ന് ശേഖരിച്ച മാലിന്യങ്ങള്‍ നാല് കേന്ദ്രങ്ങളിലായി ശേഖരിച്ച് എടവണ്ണപ്പാറ ബസ്സ്ന്റാന്റ് പരിസരത്ത് എത്തിച്ച് ചൊവ്വാഴ്ച വൈകുന്നേരം നാല് മണിക്കാണ് കയറ്റി അയച്ചത്.
ഗ്രാമപ്പഞ്ചായ്ത്ത് പ്രസിഡന്റ് എം.ഹാജറുമ്മ ഫ്‌ളാഗോഫ് ചെയ്തു.
വൈസ് പ്രസിഡന്റ് ജൈസല്‍എളമരം, പഞ്ചായത്തംഗങ്ങളായ ശ്രീമതി, അഷ്‌റഫ്‌കോറോത്ത്, മുഹമ്മദ്ബഷീര്‍,കെ.സുരേഷ്‌കുമാര്‍, എം.സി.നാസര്‍, വിജയരാജന്‍, ചിത്രമണ്ണറോട്ട്, പ്രീത, സുഹറാബി, ഷീബ, കെ.എം.എ.റഹ്മാന്‍, സി.ഭാസ്‌ക്കരന്‍, സി.എ.കരീം, എം.പി.അബ്ദുള്ള, പി.കെ.മുരളീധരന്‍ സംബന്ധിച്ചു.
ഒന്നാംഘട്ടത്തില്‍ നാല്‍പ്പത് ലോഡ് പാഴ് വസ്തുക്കള്‍ കയറ്റി അയച്ചതിന്റെ തുടര്‍ച്ചയാണ് രണ്ടാംഘട്ടത്തില്‍ പ്ലാസ്റ്റിക് പാഴ് വസ്തുക്കള്‍ കയറ്റിഅയച്ചത്.
അമ്പത് മൈക്രോണില്‍ കൂടുതലുള്ള പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ വ്യാപാരികളും ഉപഭോക്താക്കളും ഉപയോഗിക്കണമെന്നുള്ള കര്‍ശന നിര്‍ദ്ദേശം പഞ്ചായത്തില്‍ നടപ്പിലാക്കുന്നതിനും ഭരണസമിതിയോഗം തീരുമാനിച്ചു. പ്ലാസ്റ്റിക് കത്തിക്കുന്നവരെ കണ്ടെത്തി നിയമനടപടികള്‍ സ്വീകരിക്കുവാനും തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."