HOME
DETAILS
MAL
പി.എല്‍.ഒ അംബാസഡറുടെ കുടുംബത്തിന്റെ വിസ യു.എസ് റദ്ദാക്കി
backup
September 17 2018 | 08:09 AM
വാഷിങ്ടണ്‍: ഫലസ്തീനു മേല്‍ കൂടുതല്‍ നടപടിയുമായി യു.എസ്. ഫലസ്തീന് സംഘടനയായ പി.എല്‍.ഒയുടെ ഓഫിസ് പൂട്ടിക്കാന്‍ തീരുമാനിച്ചതിനു പിന്നാലെ, അംബാസഡറുടെ കുടുംബാംഗങ്ങളുടെ വിസയും യു.എസ് റദ്ദാക്കി.
അംബാസഡര്‍ ഹുസാം സുംലൂത്ത്, രണ്ട് ചെറിയ കുട്ടികളടക്കമുള്ള അദ്ദേഹത്തിന്റെ കുടുംബം എന്നിവര്‍ യു.എസ് വിടുകയും ചെയ്തു. 2020 വരെ കാലാവധിയുണ്ടായിരുന്ന വിസയാണ് റദ്ദാക്കിയത്. ഈ വിവരം ലഭിച്ചയുടനെ തന്നെ ഇവര്‍ ഫലസ്തീനിലേക്ക് തിരിക്കുകയും ചെയ്തു.
പി.എല്‍.ഒയുടെ വാഷിങ്ടണിലെ നയതന്ത്ര ഓഫിസ് പൂട്ടണമെന്ന ഉത്തരവ് വന്നതിനു പിന്നാലെയാണ് യു.എസിന്റെ നടപടി.
യു.എസിന്റെ നീക്കത്തെ പി.എല്‍.എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഹനാന് അശ്റാവി അപലപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."