HOME
DETAILS

മലപ്പുറം ജില്ലയ്ക്ക് നാളെ 50 വയസ്സ്: ഒരു ജില്ലയുടെ ബഹുമുഖമായ പുരോഗതി

  
backup
June 14 2019 | 19:06 PM

malappuram-50-todays-article-15-06-2019

ബ്രിട്ടിഷുകാര്‍ മാപ്പിള താലൂക്കുകള്‍ എന്നു വിശേഷിപ്പിച്ചിരുന്ന ഏറനാട്, വള്ളുവനാട് എന്നീ തെക്കേ മലബാര്‍ പ്രദേശങ്ങള്‍ സ്വാതന്ത്ര്യത്തിനുശേഷം കഴിഞ്ഞ അന്‍പതു വര്‍ഷങ്ങളില്‍ ഒരു പ്രത്യേക ജില്ലയായി പുരോഗതിയുടെ പാതയില്‍ ബഹുമുഖ പ്രവര്‍ത്തനങ്ങളിലൂടെ പുരോഗമിച്ചുവരുന്നു. അടിസ്ഥാനപരമായ വികസനങ്ങളിലും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലും ഈ ജില്ലയുടെ പുരോഗതി അത്ഭുതാവഹമാണ്.
ബ്രിട്ടിഷ് ഭരണത്തിനെതിരേ 1921ല്‍ നടന്ന സായുധ കലാപത്തിനുശേഷം ജനജീവിതവും പൗരസ്വാതന്ത്ര്യവും എല്ലാം അടിച്ചമര്‍ത്തപ്പെട്ട ഈ പ്രദേശം ഒരു പ്രത്യേക ജില്ലയായി രൂപീകരിക്കപ്പെട്ടത് രണ്ടാമത്തെ ഇ.എം.എസ് ഭരണത്തിന്റെ നേതൃത്വത്തിലായിരുന്നു. ജില്ലാ രൂപീകരണത്തിനെതിരായി അതൊരു വര്‍ഗീയ പ്രീണനത്തിന്റെ ജില്ലയാണെന്നു പ്രതിഷേധിച്ചവരും വിമര്‍ശകരും ഇവിടെ ധാരാളമുണ്ടായിരുന്നു. ഭരണകര്‍ത്താക്കളുടെ അന്നത്തെ ദീര്‍ഘവീക്ഷണം തികച്ചും സമാദരണീയമാണെന്നു ചരിത്രം വ്യക്തമാക്കുന്നു. നാലായിരത്തിലധികം പേര്‍ വധിക്കപ്പെടുകയും മുപ്പതിനായിരത്തിലധികം പേര്‍ മുറിവേല്‍ക്കപ്പെടുകയും തടവുകാരാക്കപ്പെടുകയും ചെയ്ത ഒരു ജനവിഭാഗം (ഔദ്യോഗികക്കണക്കനുസരിച്ച്) ദക്ഷിണേന്ത്യയില്‍ വേറെ ഉണ്ടായിരിക്കില്ല. ഗ്രാമീണ ദാരിദ്ര്യത്തെ കൂടുതല്‍ തീക്ഷ്ണമാക്കുന്ന വിധം പിഴശിക്ഷകളും നടപ്പിലാക്കപ്പെട്ടു. ഇതെല്ലാം തന്നെ ദേശീയ പ്രസ്ഥാനത്തിന്റെ മുഖ്യധാരയില്‍ നിന്ന് ഈ പ്രദേശത്തെ മാറ്റിനിര്‍ത്തിയെങ്കിലും ഇന്നത് വികസനത്തിന്റെ മുഖ്യധാരയിലെത്തിയിരിക്കുന്നു.
ഇതിനു പല കാരണങ്ങളും കാണാം. കേന്ദ്രം അനുവദിക്കുന്ന വികസന ഫണ്ടുകള്‍ ജില്ലാ ജനസംഖ്യ, പഞ്ചായത്തുകളുടെ എണ്ണം, താലൂക്കുകളുടെ എണ്ണം തുടങ്ങിയ പലതും ആശ്രയിച്ചായിരിക്കുമ്പോള്‍ ഇത്തരത്തിലുള്ള പരിഗണന ഈ ജില്ലക്കു ലഭിക്കാന്‍ ഇടയാക്കി. വോട്ടു ബാങ്കുകള്‍, ജനപ്രതിനിധികളുടെ എണ്ണം എന്നിവയ്ക്കുപരിയായി വികസനത്തില്‍ ശ്രദ്ധയൂന്നിയ വിവിധ തലങ്ങളിലെ ഭരണകേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചുവന്നു. ഗള്‍ഫ് നാടുകളിലേക്കുള്ള കുടിയേറ്റം ആദ്യഘട്ടത്തില്‍ വെറും തൊഴിലാളികളുടേതായിരുന്നു. രണ്ടും മൂന്നും ഘട്ടങ്ങളില്‍ അതു വിദ്യാഭ്യാസം ലഭിച്ച മാനേജീരിയല്‍ വിഭാഗത്തിന്റേതായി മാറി. ഗുണപരമായ ഈ മാറ്റത്തിനും വിദ്യാഭ്യാസ പ്രചാരണത്തിനും കാലിക്കറ്റ് സര്‍വകലാശാലയുടെ നീണ്ട 50 വര്‍ഷങ്ങള്‍ കാരണമായി. ഇന്ന് ഇതേ ജില്ലയില്‍ മലയാളം സര്‍വകലാശാലയും പ്രവര്‍ത്തിക്കുന്നു. അതുപോലെ അലിഗഡ് കേന്ദ്രവും.
സാമൂഹ്യ മാറ്റത്തിനുള്ള ഏറ്റവും വലിയ ചാലകശക്തി ആധുനിക വിദ്യാഭ്യാസമാണ്. നിലവിലുള്ള പല അറബിക് വിദ്യാകേന്ദ്രങ്ങളും ആധുനിക വിദ്യാഭ്യാസ കേന്ദ്രങ്ങളായി മാറിയപ്പോള്‍ ഗുണപരമായി നിലവാരം ഉയര്‍ന്നുവന്നു. ഒരവസരത്തില്‍ വിദ്യാര്‍ഥികള്‍ കോപ്പിയടിച്ചു പാസാകുന്നുവെന്ന ഒരു രാഷ്ട്രീയ വിമര്‍ശനം ഉയര്‍ത്തിയവര്‍ ഒരു സര്‍വകലാശാല വന്നപ്പോള്‍ ഉണ്ടായതാണ് ഈ മാറ്റമെന്ന് കാണാതെ പോയത് ഒരു ദുഃഖസത്യമാണ്.
പൊതുജനാരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം തുടങ്ങിയ വിവിധ രംഗങ്ങളില്‍ സര്‍ക്കാര്‍ മൂലധനവും ബഹുജനങ്ങളുടെ നിക്ഷേപവും വര്‍ധിച്ചു വന്നതിനാല്‍ വലിയ മാറ്റങ്ങള്‍ ഇവിടെയുണ്ടായി. എന്നാല്‍ കാര്‍ഷിക രംഗം, വ്യവസായം തുടങ്ങിയ മേഖലകള്‍ ആഗോളീകരണത്തിന്റെ പിടിയില്‍ നിന്ന് കേരളത്തിന്റെ മറ്റു ഭാഗങ്ങളെപ്പോലെ മോചനം നേടിയിട്ടില്ലെന്നും കാണാം. വികസനം മുന്നേറുമ്പോഴും പിന്നാക്കം നില്‍ക്കുന്ന ഗ്രാമങ്ങളും ജനവിഭാഗങ്ങളും ഇവിടെ നിലനില്‍ക്കുന്നുവെന്നത് ഒരു യാഥാര്‍ഥ്യമാണ്. അതിനാല്‍ ആ ഘടകങ്ങളുടെ പുരോഗതിക്കുള്ള പ്രത്യേക ആസൂത്രണങ്ങള്‍ ആവശ്യമാണ്. സ്ത്രീവിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളില്‍ മതപണ്ഡിതന്മാര്‍ പഴയ കാലത്തേക്കാള്‍ പുരോഗമനാശയം സ്വീകരിച്ചിരിക്കുന്നത് അഭിനന്ദനീയമാണ്. സ്ത്രീവിദ്യാഭ്യാസത്തിനുള്ള അവസരങ്ങള്‍ ഇന്ന് ധാരാളമായി വര്‍ധിച്ചു വന്നതു പിന്നാക്ക ഗ്രാമങ്ങളില്‍ കൂടെ എത്തിക്കേണ്ടതുണ്ട്.
ഇന്ന് ജില്ലയില്‍ ഉയര്‍ന്നുവരുന്ന മറ്റൊരാവശ്യം തിരൂര്‍ കേന്ദ്രമാക്കി ജില്ലയുടെ വിഭജനം നടത്തണമെന്നുള്ളതാണ്. അത്തരം ഒരു വിഭജനം ഭരണപരമായി മാത്രമല്ല, കടല്‍ത്തീരപ്രദേശങ്ങളുടെയും മറ്റും വികസനത്തിനും ഗ്രാമവികസനത്തിനും മറ്റുമായി കൂടുതല്‍ കേന്ദ്ര ഫണ്ടുകളും മറ്റും ലഭ്യമാക്കുവാന്‍ സഹായകരമായിരിക്കാം. മലബാര്‍ ജില്ലകളുടെ ഒരു പിന്നാക്കാവസ്ഥയുടെ കാരണം ഭരണപരമായും ജനസംഖ്യാപരവുമായുള്ള പുനര്‍വിഭജനം നടക്കാത്തതാണെന്നും പഴയ തിരുവിതാംകൂര്‍ പ്രദേശത്ത് മുമ്പുതന്നെ അത്തരം വിഭജനങ്ങള്‍ നടന്നതിനാല്‍ ഫണ്ടുകള്‍ ലഭിക്കുവാന്‍ അവസരം നിലവിലുണ്ടെന്നും ഒരു പഠനത്തില്‍ ഈ ലേഖകനടക്കമുള്ള കമ്മിറ്റി രേഖപ്പെടുത്തിയതും ഇവിടെ ഉദ്ധരിക്കട്ടെ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിരട്ടലും, വിലപേശലും വേണ്ട, ഇത് പാര്‍ട്ടി വേറെയാണ്; അന്‍വറിന്റെ വീടിന് മുന്നില്‍ ഫഌക്‌സ് ബോര്‍ഡ്

Kerala
  •  3 months ago
No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  3 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago