കലാഭവന്‍ മണി സ്മാരക ചാരിറ്റബിള്‍ സൊസൈറ്റി ഉദ്ഘാടനം ചെയ്തു
ബാലുശ്ശേരി: കോക്കല്ലൂരിലെ ഓട്ടോ തൊഴിലാളികളുടെ നേതൃത്വത്തില്‍ തുടക്കമിട്ട കലാഭവന്‍ മണി സ്മാരക ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഉദ്ഘാടനം നടന് മാമുക്കോയ നിര്‍വഹിച്ചു. മാമുക്കോയക്കുള്ള സ്നേഹോപഹാരം നാടകപ്രവര്‍ത്തകന്‍ പരീദ് കോക്കല്ലൂര്‍ സമര്‍പ്പിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത്് അംഗം പി.എന്‍ അശോകന് അധ്യക്ഷനായി. വി.കെ ഷീബ, തങ്കയം ശശികുമാര്‍, കെ. ഷാജി സംസാരിച്ചു. വിവിധമേഖലകളില്‍ പ്രവര്‍ത്തിച്ച പ്രദേശത്തെ മുതിര്‍ന്ന പൗരന്മാരെ ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് ആദരിച്ചു. നിര്‍ധനര്‍ക്കും രോഗികള്‍ക്കുമുള്ള കിറ്റ് പഞ്ചായത്ത് അംഗം കെ.കെ പരീദ് ഏറ്റുവാങ്ങി. പരിപാടിയുടെ ഭാഗമായി 'ഓര്‍മകളില്‍ ഒളിമങ്ങാത്ത കലാഭവന്‍മണി' ഡോക്യുമെന്ററി പ്രദര്‍ശനം നടത്തി. കുഞ്ഞന്‍ ചേളൂന്നൂരിന്റെ നേതൃത്വത്തില്‍ ജീവതാളം നാടന്‍പാട്ടുകളും ഗാനമേളയും അരങ്ങേറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."