മദ്റസാ അധ്യാപക ക്ഷേമനിധി: ഈ വര്‍ഷം ഇളവ് അനുവദിക്കണമെന്ന് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍
തേഞ്ഞിപ്പലം: കൊവിഡ് പശ്ചാത്തലത്തില്‍ 2020-21 വര്‍ഷത്തെ മദ്റസ അധ്യാപക ക്ഷേമനിധിയിലേക്ക് അധ്യാപകരും മദ്റസാ മാനേജ്മെന്റുകളും അടയ്ക്കേണ്ട വിഹിതം ഒഴിവാക്കി നല്‍കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ യോഗം സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു.
പ്രസിഡന്റ് ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അധ്യക്ഷനായി. മൊയ്തീന്‍കുട്ടി ഫൈസി വാക്കോട്, അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദിര്‍, കെ.കെ ഇബ്രാഹിം മുസ്ലിയാര് കോഴിക്കോട്, ടി. മൊയ്തീന് മുസ്ലിയാര് പുറങ്ങ്, എം. അബ്ദുറഹിമാന് മുസ്ലിയാര് കൊടക്, എം. അബൂബക്കര്‍ മൗലവി ചേളാരി, ബി.എസ്.കെ തങ്ങള്‍ എടവണ്ണപ്പാറ, ഹുസൈന്‍കുട്ടി മൗലവി പുളിയാട്ടുകുളം, സി. മുഹമ്മദലി ഫൈസി പാലക്കാട്, അബ്ദുസ്സ്വമദ് മൗലവി മുട്ടം, ഹുസൈന് തങ്ങള്‍ കാസര്‍കോട്, പി.എ ശിഹാബുദ്ദീന് മുസ്ലിയാര് ആലപ്പുഴ, കെ.എച്ച് അബ്ദുല്‍ കരീം മൗലവി ഇടുക്കി, വി.എം ഇല്യാസ് ഫൈസി തൃശൂര്‍, എം.യു ഇസ്മാഈല്‍ ഫൈസി എറണാകുളം, എ. അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര് കോട്ടയം, അശ്റഫ് ഫൈസി പനമരം പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."