ഡല്‍ഹി മെട്രോയില്‍ യാത്രാസൗജന്യം അനുവദിക്കരുതെന്ന് ഇ. ശ്രീധരന്‍
ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നടത്താന്‍ അനുവാദം നല്‍കിയ എ.എ.പി സര്‍ക്കാരിനെതിരേ ഡല്‍ഹി മെട്രോ മുന്‍ അധ്യക്ഷന്‍ ഇ. ശ്രീധരന്‍. നിയമ സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് എ.എ.പി സര്‍ക്കാര്‍ പ്രഖ്യാപിച്ച നടപടി വിവേകശൂന്യമാണെന്നും ഇത് അനുവദിക്കരുതെന്നും ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രി മോദിക്ക് കത്തയച്ചു.
ഈ മാസം ആദ്യത്തിലാണ് അരവിന്ദ് കെജ്്‌രിവാള്‍ സര്‍ക്കാര്‍ ഡല്‍ഹി മെട്രോയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ചത്. ഇത്തരത്തില്‍ സൗജന്യ യാത്രയുണ്ടായാല്‍ രാജ്യത്തെ മറ്റ് മെട്രോകളിലും ഇതേ രീതി വേണമെന്ന ആവശ്യം ശക്തമാകും. കൂടാതെ സൗജന്യ യാത്ര ഒരുക്കിയാല്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന് വന്‍സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നും ഇ. ശ്രീധരന്‍ പറയുന്നു.
കേന്ദ്ര സര്‍ക്കാരിന്റെയും ഡല്‍ഹി സര്‍ക്കാരിന്റെയും സംയുക്ത സംരംഭമാണ് ഡി.എം.ആര്‍.സി. യാത്രക്കാര്‍ക്ക് സൗജന്യം ഒരുക്കുന്നതോടെ ഇത് ഗുരുതരമായ പ്രതിസന്ധിക്ക് ഇടയാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."