HOME
DETAILS
MAL
അമേരിക്കയുമായി രണ്ട് പ്രതിരോധ കരാറുകളില്‍ ഇന്ത്യ ഒപ്പുവയ്ക്കും
backup
June 14 2019 | 19:06 PM
വാഷിങ്ടണ്‍: അമേരിക്കയുമായി രണ്ട് സുപ്രധാന പ്രതിരോധ കരാറില്‍ ഇന്ത്യ ഒപ്പുവച്ചേക്കും. വ്യാവസായിക സുരക്ഷക്കും ബേസിക് എക്‌സ്‌ചേഞ്ച് ആന്‍ഡ് കോ-ഓപറേഷന്‍ എഗ്രിമെന്റ് ഫോര്‍ ജിയോ സ്‌പെഷല്‍ കോ-ഓപറേഷന്‍ എന്നിങ്ങനെ രണ്ട് കരാറുകളിലാണ് ഒപ്പുവക്കാന്‍ തീരുമാനം.
കരാറിന്റെ നിബന്ധനകള്‍ സംബന്ധിച്ച് അമേരിക്ക നേരത്തെ തന്നെ ഇതിന്റെ കരട് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിന് നല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് അനുകൂല നടപടിയുണ്ടാകുമെന്നാണ് അമേരിക്ക പ്രതീക്ഷിക്കുന്നത്. ഇരു രാജ്യങ്ങളുമായി നടത്തുന്ന 2+2 യോഗത്തില്‍ കരാര്‍ സംബന്ധിച്ച വിവരങ്ങള്‍ പ്രഖ്യാപിക്കുമെന്നാണ് വിവരം.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് നേരത്തെ 2+2 യോഗം നടന്നത്. അടുത്ത യോഗം എന്ന് നടക്കുമെന്ന് അറിയിച്ചിട്ടില്ല. എന്നാല്‍ ഈ വര്‍ഷം സെപ്റ്റംബറില്‍ തന്നെ യോഗം നടന്നേക്കുമെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."