HOME
DETAILS
MAL
വാട്ടര്‍ ടാങ്കുകള്‍ വിതരണം ചെയ്തു
backup
May 16 2017 | 21:05 PM
മുക്കം: നഗരസഭയില്‍ പട്ടിക വര്‍ഗ കോളനിയുടെ വികസനത്തിനായി തയാറാക്കിയ സമഗ്ര പദ്ധതിയുടെ ഭാഗമായി പണിയര്‍ കുന്ന് കോളനിയിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും വാട്ടര്‍ ടാങ്കുകളും പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് സൈക്കിളുകളും വിതരണം ചെയ്തു. നഗരസഭാ ചെയര്മാന് വി. കുഞ്ഞന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ ജെ.സി രാജന് അധ്യക്ഷനായി. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് പി. പ്രശോഭ് കുമാര്‍ സൈക്കിളുകള്‍ വിതരണം ചെയ്തു. സെക്രട്ടറി എന്‍.ഹരീഷ്, പി. അഖില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."