ഡി.പി.ഐ ഉത്തരവ്: മങ്കട ഉപജില്ലാ ഓഫിസ് മാറ്റുന്നത് പരിശോധിക്കും
മങ്കട: ഉപജില്ല ഓഫിസ് പഞ്ചായത്ത് ഉടമസ്ഥതയിലുള്ള മാര്‍ക്കറ്റ് കെട്ടിടത്തിലേക്ക് മാറ്റാന്‍ ഡി.പി.ഐ ഉത്തരവിട്ടതിനെ തുടര്‍ന്ന് ഓഫിസ് മാറ്റുന്നന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കും. ഉപജില്ലാ ഓഫിസ് കെട്ടിടം തല്‍സ്ഥാനത്ത് സുരക്ഷിതമല്ലാത്ത നിലയില്‍ തുടരുന്നതു സംബന്ധിച്ച് രാഷ്ട്രീയ കക്ഷികളും പി.ടി.എയും പഞ്ചായത്ത് ഭരണസമിതിയും തമ്മില്‍ അഭിപ്രായ ഭിന്നത നിലനിന്നിരുന്നു.
നിലവില്‍ മങ്കട ജി.എല്‍.പി സ്കൂളിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് ഉപജില്ലാ ഓഫിസ് പ്രവര്‍ത്തിക്കുന്നത്. സുരക്ഷിതമല്ലാത്ത പഴക്കം ചെന്ന കെട്ടിടത്തിലാണ് പ്രവര്‍ത്തനം. ഇത് പൊളിച്ച് തല്‍ സ്ഥാനത്ത് പുതിയ വിവിധോദ്ദേശ്യ സമുച്ചയത്തിന്റെ നിര്‍മാണം നടത്തുന്നതിനായി 40 ലക്ഷം രൂപ എം.എല്‍.എ ഫണ്ടനുവദിച്ചിരുന്നു.
തുടര്‍ന്ന് ശിലാ സ്ഥാപനമടക്കം നടപടികള്‍ പുരോഗതിയിലായിരുന്നു. അതിനിടെ ഓഫിസ് സ്കൂള്‍ കോംപൗണ്ടില്‍ നിന്നു മാറ്റാന്‍ പഞ്ചായത്ത് ഭരണ സമിതി എ.ഇ.ഒ ക്ക് കത്തു നല്‍കിയെങ്കിലും ഫലമുണ്ടായില്ല.
തുടര്‍ന്നാണ് കഴിഞ്ഞ 12ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഓഫിസ് മാറ്റത്തിനു ഉത്തരവിട്ടത്. മാറ്റാന്‍ നിര്‍ദേശിച്ച കെട്ടിടത്തിന്റെ സൗകര്യങ്ങള്‍ വിശദമായി പരിശോധിച്ച ശേഷം ഉചിത തീരുമാനം കൈക്കൊള്ളുമെമെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസ് അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."